ബഹ്‌റൈൻ ഹെറിറ്റേജ് ഫെസ്റ്റിവൽ ഏപ്രിൽ 5 മുതൽ

0

വൈശാഖ് നെടുമല

മനാമ: ബഹ്‌റൈൻ ഹെറിറ്റേജ് ഫെസ്റ്റിവൽ ഏപ്രിൽ 5 മുതൽ സൂഖ് അൽ ബറാഹയിൽ ആരംഭിക്കും. 5 മുതൽ ഏപ്രിൽ 8 വരെ ദിയാർ അൽ മുഹറഖിലെ സൂഖ് അൽ ബറാഹയിൽ വെച്ചാണ് ബഹ്‌റൈൻ ഹെറിറ്റേജ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ബഹ്‌റൈൻ ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ ഇരുപത്തൊമ്പതാം പതിപ്പാണിത്.

‘പരമ്പരാഗതമായ റമദാൻ’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ ബഹ്‌റൈൻ ഹെറിറ്റേജ് ഫെസ്റ്റിവൽ ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി റമദാനുമായി ബന്ധപ്പെട്ട വിവിധ പരമ്പരാഗത സമ്പ്രദായങ്ങളും, ആചാരങ്ങളും ഈ മേളയിൽ പ്രത്യേകം എടുത്ത് കാട്ടുന്നതാണ്.

ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസാണ് ഈ മേള സംഘടിപ്പിക്കുന്നത്. ദിനവും രാത്രി 9 മണിമുതൽ അർദ്ധരാത്രി വരെയാണ് ഈ മേളയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. നാടോടികലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീതപരിപാടികൾ, പരമ്പരാഗത വിനോദങ്ങൾ, നാടോടിക്കഥകൾ, റമദാൻ രുചിവൈവിധ്യങ്ങൾ മുതലായവ ഈ മേളയുടെ ഭാഗമാണ്.

Leave a Reply