വാഹനാപകടത്തിൽ പങ്കാളി മരിച്ചാൽ പുനർവിവാഹം ചെയ്തതിന്റെ പേരിൽ നഷ്ടപരിഹാരം നിഷേധിക്കാൻ ഇൻഷുറൻസ് കമ്പനിക്ക് അവകാശമില്ലെന്നു ബോംബെ ഹൈക്കോടതി

0

വാഹനാപകടത്തിൽ പങ്കാളി മരിച്ചാൽ പുനർവിവാഹം ചെയ്തതിന്റെ പേരിൽ നഷ്ടപരിഹാരം നിഷേധിക്കാൻ ഇൻഷുറൻസ് കമ്പനിക്ക് അവകാശമില്ലെന്നു ബോംബെ ഹൈക്കോടതി വിധിച്ചു. മരിച്ചയാളുടെ ഭാര്യ പുനർവിവാഹം ചെയ്താലും ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ച കോടതി മോട്ടർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണലിന്റെ (എംഎസിടി) ഉത്തരവ് ചോദ്യം ചെയ്ത് ഇഫ്കോ ടോക്കിയോ ജനറൽ ഇൻഷുറൻസ് കമ്പനി നൽകിയ ഹർജി തള്ളി.

ഭാര്യ ആജീവനാന്തം അല്ലെങ്കിൽ നഷ്ടപരിഹാരം ലഭിക്കുന്നതുവരെ പുനർവിവാഹിതയാകരുതെന്ന് അനുശാസിക്കാൻ പറ്റില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2010ൽ ഭർത്താവ് മരിക്കുമ്പോൾ യുവതിക്കു 19 വയസ്സേ ഉണ്ടായിരുന്നുള്ളുവെന്നും ചൂണ്ടിക്കാട്ടി

LEAVE A REPLY

Please enter your comment!
Please enter your name here