ഉസ്‌ബെക്കിസ്ഥാനിൽ ഇന്ത്യൻ നിർമ്മിത കഫ് സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ച സംഭവത്തിൽ മരിയോൺ ബയോടെക്കിലെ മൂന്നു ജീവനക്കാരെ അറസ്റ്റ് ചെയ്തു

0

ഉസ്‌ബെക്കിസ്ഥാനിൽ ഇന്ത്യൻ നിർമ്മിത കഫ് സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ച സംഭവത്തിൽ മരിയോൺ ബയോടെക്കിലെ മൂന്നു ജീവനക്കാരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കേന്ദ്രസർക്കാരും ഉത്തർപ്രദേശ് ഡ്രഗ് അഥോറിറ്റിയും ചേർനവ്‌ന് കമ്പനിയിൽ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ മരിയോൺ ബയോടെക്കിന്റെ 22 മരുന്നുകൾ ഗുണനിലവാരം പാലിക്കുന്നില്ലെന്ന് കണ്ടെത്തി.

ഇതിന് പിന്നാലെയാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ തലവൻ തുഹിൻ ഭട്ടാചാര്യ, മാനുഫാക്ചറിങ് കെമിസ്റ്റ് അതുൽ റാവത്ത്, അനലിറ്റിക്കൽ കെമിസ്റ്റ് മൂൽ സിങ് എന്നിവരാണ് അറസ്റ്റിലായത്. രണ്ടു പേർക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കമ്പനി ഡയറക്ടർ ഉൾപ്പെടെ അഞ്ചു പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ്.

ഇന്ത്യൻ നിർമ്മിത കഫ് സിറപ്പിനെപ്പറ്റി ആദ്യമായി പരാതിയുമായി രംഗത്തെത്തിയത് ഗാംബിയയായിരുന്നു. ഇതിന് പിന്നാലെയാണ് ഉസ്ബക്കിസ്ഥാനിൽ ഈ മരുന്നു കഴിച്ച് കുട്ടികൾ മരണപ്പെടുന്നത്. നോയിഡ ആസ്ഥാനമായുള്ള മാരിയോൺ ബയോടെക് നിർമ്മിച്ച ഡോക്1 മാക്‌സ് കഴിച്ചവർക്കാണു പ്രശ്‌നമെന്ന് ഉസ്ബെക്കിസ്ഥാൻ ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

ആരോപണം പരിശോധിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ഡ്രഗ്സ് കൺട്രോളർ ജനറലിന് (ഡിസിജിഐ) നിർദ്ദേശം നൽകിയിരുന്നു. മരുന്നു കമ്പനിയായ മാരിയോൺ ബയോടെക്കിൽനിന്ന് ഡിസിജിഐ റിപ്പോർട്ട് തേടിയിരുന്നു. കുട്ടികളുടെ മരണത്തെത്തുടർന്നു ‘ഡോക്1 മാക്‌സ്’ ടാബ്ലെറ്റും സിറപ്പും രാജ്യത്തെ എല്ലാ മരുന്നുകടകളിൽനിന്നും പിൻവലിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here