ഗ്യാസ് ഏജന്‍സിയില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഗ്യാസ് വിതരണം ചെയ്യുന്നത് സൗജന്യമായാണെന്ന് മന്ത്രി ജി.ആര്‍. അനില്‍

0

ഗ്യാസ് ഏജന്‍സിയില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഗ്യാസ് വിതരണം ചെയ്യുന്നത് സൗജന്യമായാണെന്ന് മന്ത്രി ജി.ആര്‍. അനില്‍ നിയമസഭയെ അറിയിച്ചു. അഞ്ച് കിലോമീറ്ററിന് മുകളിലുള്ള നിരക്കുകള്‍ ഓരോ ജില്ലയിലും വ്യത്യാസപ്പെടാമെന്നും അദ്ദേഹം
അധിക ഡെലിവറി ചാര്‍ജ് ഈടാക്കുന്നതിനെതിരെ കലക്ടര്‍, സിവില്‍ സപ്ലൈസ് കമീഷണര്‍, ജില്ല സപ്ലൈ ഓഫിസര്‍, താലൂക്ക് സപ്ലൈസ് ഓഫിസര്‍ എന്നിവര്‍ക്കും ഓരോ ജില്ലയിലും മൂന്നു മാസത്തിലൊരിക്കല്‍ പരാതി നല്‍കാം.

സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ എല്ലാ ജില്ലകളുടെയും ഡെലിവറി ചാര്‍ജ് ലഭ്യമാണ്. തദ്ദേശസ്വയംഭരണ വകുപ്പ് ലഭ്യമാക്കിയ അതിദരിദ്രരുടെ പട്ടികയിലുൾപ്പെട്ട 7316 പേരിൽ 4888 പേർ ആധാറില്ലാത്തവരാണ്. ഇവർക്ക് ആധാർ നൽകുന്നതിനുള്ള നടപടി സ്വീകരിക്കാൻ കലക്ടർമാർക്കും ആധാറുള്ളവർക്ക് റേഷൻ കാർഡ് നൽകുന്നതിന് ജില്ല സപ്ലൈ ഓഫിസർമാർക്കും നിർദേശം നൽകി. പട്ടികയിലുൾപ്പെട്ട 1474 പേർക്ക് മാത്രമാണ് റേഷൻ കാർഡ് ഉണ്ടായിരുന്നത്. 3324 പേർക്കുകൂടി പുതുതായി കാർഡ് അനുവദിച്ചെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply