തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നിർണായക ഉത്തരവുമായി സുപ്രീംകോടതി

0

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നിർണായക ഉത്തരവുമായി സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരുൾപ്പെട്ട സമിതിയുടെ ശുപാർശ വഴിയാകണമെന്നാണ് വിധി. തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വതന്ത്രമാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.

കമ്മീഷണർമാരുടെ നിയമനത്തിന് പുതിയ നിയമം വരും വരെ ഈ സ്ഥിതി തുടരണമെന്നും കോടതി വ്യക്തമാക്കി. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിന്റെ അഭാവത്തിൽ പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവിനെ കമ്മിറ്റിയിൽ ഉൾപ്പെടുത്തണം. തെരഞ്ഞെടുപ്പ് കമീഷൺർമാരേയും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറേയും നിയമിക്കാൻ കൊളീജയം പോലുള്ള സംവിധാനം വേണമെന്ന ഹരജികളിലാണ് സുപ്രീംകോടതി ഉത്തരവ്. ഇത്് സുപ്രധാനമായ വിധിയാണ്.

സുപ്രധാന വിധിയെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു, അരുൺ ഗോയലിന്റെ നിയമനത്തെ സംബന്ധിച്ചും കോടതി പരാമർശിച്ചിട്ടുണ്ട്, വിധി കിട്ടിയ ശേഷം കൂടുതല് പറയാമെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.

Leave a Reply