പരീക്ഷയ്ക്ക് കുറഞ്ഞ മാർക്ക് ലഭിക്കുമോയെന്ന ഭയത്തിൽ വിദ്യാർത്ഥിനി ജീവനൊടുക്കി

0

പരീക്ഷയ്ക്ക് കുറഞ്ഞ മാർക്ക് ലഭിക്കുമോയെന്ന ഭയത്തിൽ വിദ്യാർത്ഥിനി ജീവനൊടുക്കി. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിലെ ബരുഹർ ഗ്രാമത്തിലാണ് സംഭവം.12-ാം ക്ലാസ് വിദ്യാർത്ഥിനിയായ ലവ്ലി യാദവ്(18) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്.

മെയിൻപൂരിലെ ഗ്യാൻ നഗർ ഗവേയിലുള്ള സ്വാമി ത്രിജ്യാനന്ദ് ഇന്റർ കോളജിലെ വിദ്യാർത്ഥിനിയായിരുന്നു ലവ്ലി യാദവ്. ഫെബ്രുവരി 27 ന് നടന്ന ബയോളജി പരീക്ഷയിൽ മികച്ച മാർക്ക് നേടാനാകുമോയെന്ന് ഭയന്ന് ലവ്ലി യാദവ് കടുത്ത മാനസിക സംഘർഷത്തിലായിരുന്നു.

വീട്ടിൽ ആരുമില്ലാതിരുന്ന സമയമാണ് വിദ്യാർത്ഥിനി ജീവനൊടുക്കിയത്. മാതാപിതാക്കൾ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം കണ്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

Leave a Reply