താനുമായി കൂടിക്കാഴ്‌ച്ച നടത്തിയിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ചു സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ്

0

താനുമായി കൂടിക്കാഴ്‌ച്ച നടത്തിയിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ചു സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ്. നിയമസഭയിൽ വന്ന് എന്നെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നും പച്ചക്കള്ളം വിളിച്ച് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ എന്ന് സ്വപ്ന സുരേഷ് ചോദിച്ചു. മണിക്കൂറുകളോളം ജോലി സംബന്ധമായും മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസ്സുകൾ സംബന്ധിച്ചും ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിട്ടുണ്ടെന്ന് സ്വപ്‌ന വെളിപ്പെടുത്തി.

ഒറ്റയ്ക്കും ശിവശങ്കറിനൊപ്പവും മണിക്കൂറുകളോളം മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കച്ചവടങ്ങൾക്കായി മാത്രം താൻ വിവിധ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. എന്നിട്ടും എന്നെ കണ്ടിട്ട് പോലുമില്ലെന്ന് പറയാൻ മുഖ്യമന്ത്രിക്കെങ്ങനെ കഴിയുന്നു എന്നായിരുന്നു സ്വപ്നയുടെ ചോദ്യം. മുഖ്യമന്ത്രിയെ കണ്ട തീയതികൾ പുറത്തുവിടുമെന്നും സ്വപ്ന വ്യക്തമാക്കി. അന്നേ ദിവസങ്ങളിലെ ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ ധൈര്യമുണ്ടോ എന്നും സ്വപ്ന വെല്ലുവിളിച്ചു. സഭയിൽ പ്രസ്താവന നടത്താതെ തെളിവുമായി മുഖ്യമന്ത്രി വരട്ടെയെന്നാണ് സ്വപ്ന സുരേഷിന്റെ വെല്ലുവിളി.

നോർക്കയിൽ തന്നെ നിയമിക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രിക്ക് അറിയാമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. സ്‌പേസ് പാർക്കിലെ ജോലിക്ക് മുമ്പ് തന്നെ നോർക്കയിൽ നിയമിക്കാൻ ശിവശങ്കർ ശ്രമിച്ചിരുന്നു. ഇത് മുഖ്യമന്ത്രിക്കും അറിയാം, ഇതിനിടയിലാണ് എം എ യൂസഫലിയുടെ എതിർപ്പ് വരുന്നത്. ഇതേത്തുടർന്നാണ് സ്‌പേസ് പാർക്കിൽ തന്നെ നിയമിക്കാൻ തീരുമാനമായതെന്നാണ് സ്വപ്ന പറയുന്നത്. കച്ചവടങ്ങളുടെ കണ്ണിയായ താൻ രാജി വച്ചതറിഞ്ഞാണ് സിഎം രവീന്ദ്രൻ ഞെട്ടിയത്.

മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കച്ചവടങ്ങളുടെ കണ്ണിയായിരുന്നു താൻ. യുഎഇ കോൺസുലേറ്റ് വഴിയുള്ള അനധികൃത ഇടപാടുകൾ നിലയ്ക്കുമോ എന്ന് സിഎം രവീന്ദ്രൻ ഭയന്നുവെന്നും യൂസഫലി എന്തുകൊണ്ട് തന്നെ എതിർത്തുവെന്നതിനെക്കുറിച്ച് പിന്നീട് വെളിപ്പെടുത്താമെന്നും സ്വപ്ന കൂട്ടിച്ചേർത്തു.

സ്വപ്‌നയുടെ വാക്കുകൾ ഇങ്ങനെ:

”അദ്ദേഹത്തിന് (മുഖ്യമന്ത്രി) എന്നെ അറിയില്ലെന്നാണ് പറഞ്ഞത്. ഇപ്പോൾ പുറത്തുവന്ന ചാറ്റുകളിൽ നിന്ന് എന്താണ് മനസിലാകുന്നത്. ഞാൻ മുഖ്യമന്ത്രിയുടെ വസതിയിൽ പേർസണലി പോയിട്ടുണ്ട്. ഒറ്റയ്ക്കിരുന്ന് സംസാരിച്ചിട്ടുണ്ട്. കോൺസുൽ ജനറലുമായും പോയി സംസാരിച്ചിട്ടുണ്ട്. ജോലിയുടെ കാര്യങ്ങൾ സംസാരിക്കാൻ ഒറ്റയ്ക്ക് പോയിട്ടുണ്ട്. ഇതൊക്കെ നിഷേധിക്കുന്നത് എന്തിനാണ്. നിയമസഭ പോലെ പുണ്യമായ സ്ഥലത്ത് വന്നിരുന്നു പച്ചക്കള്ളം പറയേണ്ട കാര്യം എന്താണ്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ ഞാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു.

മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ജനങ്ങളോട് പച്ചക്കളം പറയുന്നത് എങ്ങനെ? അദ്ദേഹം പറയുന്നത് ശരിയാണെന്ന് തെളിയിക്കാൻ സിസിടിവി പുറത്തുവിടട്ടെ. ജോലിക്കാര്യത്തിൽ ശിവശങ്കർ ഇടപെട്ടിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രിയുമായി അനുമതി വാങ്ങിയശേഷമാണ്. മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും മകളുടെയും ബിസിനസ് ആവശ്യത്തിനായി ഗൾഫിൽ വരെ പോയിട്ടുണ്ട്. ഒരുപാട് ബിസിനസ് ഡീലിങ് നടത്തി. യാത്രകൾ നടത്തി. ദുബായിൽ ഉൾപ്പെടെ പോയിട്ടുണ്ട്. സദസിൽ വന്നിരുന്ന് പച്ചക്കള്ളം വിളിച്ചുപറയുമ്പോൾ എല്ലാവരും മിണ്ടാതിരിക്കണോ? ഇതിന് തെളിവ് തരാം. പോയ തീയതി, വാഹനം രേഖക എല്ലാം കൈയിലുണ്ട്. ഓരോന്നായി പുറത്തുവരണം. ജനങ്ങളോട് കള്ളം പറയരുത്. അന്വേഷണ സംഘത്തിന് മുന്നിൽ എല്ലാ തെളിവുകളുമുണ്ട്. അതുകൊണ്ടാണ് അവർ ശരിയായ ദിശയിൽ പോകുന്നത്.’

നേരത്തെ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറുമായുള്ള കൂടുതൽ ചാറ്റുകൾ പുറത്തു വന്നിരുന്നു. സ്വപ്ന യു.എ.ഇ. കോൺസുലേറ്റിലെ ജോലി രാജിവെച്ച ശേഷമുള്ള ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. സ്വപ്നയ്ക്ക് നോർക്കയിൽ ജോലി തരപ്പെടുത്താൻ ശിവശങ്കർ ഇടപെട്ടു എന്ന് വ്യക്തമാകുന്ന ചാറ്റുകളാണ് പുറത്തുവന്നത്. ഇതിനായി നോർക്കയുടെ സിഇഒയുമായി ഉൾപ്പെടെ ദീർഘമായ ചർച്ച നടത്തിയെന്ന് ചാറ്റുകളിൽ ശിവശങ്കർ അവകാശപ്പെടുന്നു. നോർക്കയുടെ ഇൻവെസ്റ്റ്മെന്റ് കമ്പനിയിലെ ജോലിക്ക് സ്വപ്നയായിരിക്കും ഉചിതമെന്ന് ചർച്ചയിൽ പങ്കെടുത്തവർ

LEAVE A REPLY

Please enter your comment!
Please enter your name here