ഇന്ന് രാത്രി ശനി സ്വന്തം രാശിയായ കുംഭത്തിൽ ഉദിക്കും; അഞ്ച് രാശിക്കാർക്ക് കഷ്ടകാലം

0

ഇന്ന് രാത്രി ശനി സ്വന്തം രാശിയായ കുംഭത്തിൽ ഉദിക്കുകയാണ്. ഓരോരുത്തരുടേയും കർമ്മങ്ങൾക്കനുസരിച്ചു ഫലം നൽകുന്ന ഒരു ഗ്രഹമാണ് ശനി എന്നാണ് വിശ്വാസം. സൽകർമ്മങ്ങൾ ചെയ്യുന്നവർക്ക് ശനി അനുഗ്രഹവും ദോഷം ചെയ്യുന്നവർ ശനിയുടെ കോപവും അനുഭവിക്കേണ്ടി വരുമത്രെ. എന്നിരുന്നാലും ശനിയുടെ ഉദയം എല്ലാ രാശികളിലുമുള്ളവരെ അനുകൂലമായും പ്രതികൂലമായും ബാധിക്കാറുണ്ട്.

ശനിയുടെ ഈ ഉദയം അഞ്ച് രാശികളില്‍ പെട്ടവര്‍ക്ക് ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിക്കുമെന്നാണ് ജ്യോതിഷികള്‍ പറയുന്നത്. അതുകൊണ്ട് തന്നെ മാര്‍ച്ച് ആറിന് ശേഷം ഇത്തരക്കാര്‍ അതീവ ജാഗ്രത പാലിക്കണം.ശനിയുടെ ഉദയം ഏതൊക്കെ രാശിക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കും എന്നറിയാം

മേടം രാശി -നിങ്ങള്‍ ഒരു വസ്തുവില്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍ തല്‍ക്കാവം നിങ്ങളുടെ പ്ലാന്‍ മാറ്റിവെയ്ക്കുക. നിക്ഷേപം നടത്താന്‍ ഉചിത സമയം അല്ല. നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കുകയും വരുമാന മാര്‍ഗ്ഗങ്ങള്‍ തടസ്സപ്പെടുകയും ചെയ്യാം. കടബാധ്യതകളും ചെലവുകളും മൂലം വിഷമിക്കേണ്ടി വന്നേക്കാം. സഹപ്രവര്‍ത്തകരുമായുള്ള നിങ്ങളുടെ അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ദ്ധിച്ചേക്കാം.ഇത് നിങ്ങളുടെ ബന്ധങ്ങളെ ബാധിക്കും.

കന്നി രാശി-ശനി ഉദിക്കുന്നത് നിങ്ങളുടെ ആത്മവിശ്വാസത്തെ സാരമായി ബാധിക്കും. കുടുംബവുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ദ്ധിച്ചേക്കാം. അപരിചിതരോട് ജാഗ്രത പാലിക്കണം. പണമിടപാടുകളില്‍ പ്രത്യേകം ശ്രദ്ധിക്കണം. ശനിയുടെ ഉദയത്തിനുശേഷം നിങ്ങളുടെ രഹസ്യങ്ങള്‍ മറ്റുളള ആളുകളുമായി പങ്കിടരുത്. സംസാരത്തില്‍ നിയന്ത്രണമില്ലായ്മ മൂലം ബന്ധങ്ങള്‍ വഷളായേക്കാം. ദാമ്പത്യ ജീവിതത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാകാം

വൃശ്ചിക രാശി-ബിസിനസില്‍ ശക്തമായ നഷ്ടസാധ്യതകളുണ്ട്. ലാഭകരമായ ഒരു ഇടപാട് നിങ്ങളുടെ കൈകളില്‍ നിന്ന് വഴുതിപ്പോയേക്കാം. ബിസിനസുകാര്‍ക്ക് ഈ സമയം ഒട്ടും അനുകൂലമല്ല. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ഭിന്നത വര്‍ദ്ധിക്കും.ഗാര്‍ഹിക ക്ലേശങ്ങള്‍, മാനസിക പിരിമുറുക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

മകര രാശി-ശനി മകരം രാശിക്കാരുടെ ബന്ധങ്ങളെ ബാധിക്കും. സഹോദരങ്ങളുമായി സ്വത്ത് സംബന്ധിച്ച് തര്‍ക്കമുണ്ടാകാം. ആരോഗ്യത്തിനും കരിയറിന്റെ കാര്യത്തിലും സമയം നല്ലതല്ല. ശനിയുടെ ഉദയത്തിനു ശേഷം തൊഴില്‍ ജീവിതത്തില്‍ വളരെയധികം ശ്രദ്ധിക്കണം.

മീനം രാശി-ശനിയുടെ ഉദയത്തിനു ശേഷം, തിടുക്കത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ നിങ്ങളുടെ ബുദ്ധിമുട്ട് വര്‍ദ്ധിപ്പിക്കും. പണത്തിന്റെ ധൂര്‍ത്ത് ഒഴിവാക്കണം. അനാവശ്യ കാര്യങ്ങള്‍ക്കുള്ള ചെലവുകള്‍ നിങ്ങളുടെ ബജറ്റിനെ താറുമാറാക്കും. തൊഴില്‍-ബിസിനസില്‍ എന്നിവയില്‍ നിന്നുള്ള ലാഭത്തില്‍ കുറവുണ്ടാകാം. അപകട സാധ്യതയുള്ളതിനാല്‍ ശ്രദ്ധയോടെ വാഹനമോടിക്കുക. മറ്റുള്ളവരുടെ വാഹനം ചോദിച്ച് വാങ്ങി ഓടിക്കരുത്.

ശനിദേവന്റെ ഈ മാറ്റം ഏതൊക്കെ രാശികളിലാണ് അനുഗ്രഹം പകരുക എന്ന് നോക്കാം.

ഇടവം- ശനിയുടെ ഈ ഉദയം ഇടവം രാശിക്കാര്‍ക്ക് വളരെയധികം ഗുണം നല്‍കും. ശനി ഉദിക്കുന്നതോടെ നിങ്ങളുടെ ഭാഗ്യവും ഉയരും. നിങ്ങളുടെ കെട്ടിക്കിടക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും.ജോലികളില്‍ വേഗത ഉണ്ടാകും. വിജയത്തിന്റെ വഴിയില്‍ വന്നിരുന്ന തടസ്സങ്ങള്‍ നീങ്ങും. ശത്രുക്കള്‍ നിങ്ങള്‍ക്കെതിരെ മെനയുന്ന തന്ത്രങ്ങള്‍ പരാജയപ്പെടും.

ചിങ്ങം – ചിങ്ങം രാശിക്കാര്‍ക്കും ശനിയുടെ ഉദയം ഗുണം ചെയ്യും. സാമ്പത്തിക രംഗത്ത് ശക്തമായ ലാഭസാധ്യതകളുണ്ട്. കടബാധ്യതകളില്‍ നിന്ന് മോചനം ലഭിക്കും. പണം ലാഭിക്കുന്നതില്‍ വിജയിക്കും.എവിടെയെങ്കിലും കുടുങ്ങി കിടക്കുന്ന പണവും തിരികെ കിട്ടും. നിങ്ങള്‍ക്ക് നല്ല വാര്‍ത്തകളും ലഭിക്കും. കുടുംബത്തില്‍ നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങളും പിരിമുറുക്കങ്ങളും നീങ്ങും. എന്നിരുന്നാലും, ആരോഗ്യ കാര്യത്തില്‍ നിങ്ങള്‍ക്ക് പ്രശ്‌നമുണ്ടാകാം.

തുലാം – തുലാം രാശിക്കാര്‍ക്ക് ഉദ്യോഗ സംബന്ധമായ ആനുകൂല്യങ്ങള്‍ ലഭിക്കും. തൊഴില്‍, വ്യാപാരം എന്നിവയില്‍ പുരോഗതി ഉണ്ടാകും. പ്രവര്‍ത്തന ശൈലി മെച്ചപ്പെടും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. വീട്ടില്‍ സമൃദ്ധിയുണ്ടാകും. കഠിനാധ്വാനത്തിലൂടെ ചെയ്യുന്ന ഓരോ പ്രവൃത്തിക്കും മതിയായ ഫലം ലഭിക്കും. പതിവായി ശനിയെ ആരാധിക്കുകയും ‘ഓം പ്രാം പ്രീം പ്രൗം ശനീശ്വരായ നമഃ’ എന്ന മന്ത്രം ജപിക്കുകയും ചെയ്യുക.

കുംഭം- മാര്‍ച്ച് 6 ന് ശനി അസ്തമിക്കുമ്പോള്‍ തന്നെ നിങ്ങളുടെ ഭാഗ്യ നക്ഷത്രം ഉദിക്കും. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പൂര്‍ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. നിക്ഷേപ പദ്ധതികള്‍ നിങ്ങള്‍ക്ക് ദീര്‍ഘകാല നേട്ടങ്ങള്‍ നല്‍കും. ചെലവുകള്‍ ചെറുതായി വര്‍ദ്ധിക്കുമെങ്കിലും വരുമാന സ്രോതസ്സുകളില്‍ നിന്ന് ആവശ്യത്തിന് പണം ലഭ്യമാകും. ശനി ഉദിക്കുന്നതോടെ ആളുകളുമായുള്ള നിങ്ങളുടെ അടുപ്പം വര്‍ദ്ധിക്കും, എന്നാല്‍ നിങ്ങള്‍ ആരെയും അന്ധമായി വിശ്വസിക്കുന്നത് ഒഴിവാക്കണം.’ഓം സം ശനീശ്വരായ നമഃ’ എന്ന മന്ത്രം ജപിച്ച് ശനി ദേവനെ പ്രീതിപ്പെടുത്തിയാല്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാകും

ശനിയുടെ ഉദയത്തിന്റെ ഫലം

ശനിയുടെ ഉദയം പല രാശിക്കാരും ശ്രദ്ധയോടെ നടക്കേണ്ട സമയമാണ്. പലപ്പോഴും ചില വ്യക്തികൾക്ക് അവരുടെ മനസിന്റെ ആഗ്രഹമനുസരിച്ച് കാര്യങ്ങൾ നടക്കില്ല. ഈ സമയത്ത് പങ്കാളിയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടാകും. വായ്പ നൽകുന്നത് ഒഴിവാക്കുക. ആരോഗ്യപ്രശ്നങ്ങൾ നിങ്ങളെ അലസനാക്കും. ഇത് മാത്രമല്ല ബിസിനസ്സിലും ജോലിസ്ഥലത്തും ഭാഗ്യം കൂടെയുണ്ടാവില്ല. ഈ സമയത്ത് ഇവരുടെ മുടങ്ങിക്കിടക്കുന്ന പ്രവൃത്തികൾ പൂർത്തീകരിക്കാൻ കഴിയില്ല. അതുപോലെ ഈ സമയം ഇവർ വലിയ നിക്ഷേപം ഒഴിവാക്കുക. ഉദ്യോഗസ്ഥരുമായുള്ള അഭിപ്രായഭിന്നത വർദ്ധിക്കും.

പരിഹാരം

ഏഴര ശനി കണ്ടക ശനിയുടെ ദോഷങ്ങൾ ഒഴിവാക്കാൻ ഹനുമാനെ ആരാധിക്കുന്നത് ഉത്തമമാണ്. ഹനുമാനെ ആരാധിക്കുന്നതിലൂടെ ശനിദോഷം ഒഴിവാക്കാനാകും. ഹനുമാന്റെ ഭക്തരുടെ മേൽ ശനി ദേവന്റെ ദുഷിച്ച കണ്ണ് പതിക്കില്ല എന്നാണ് പറയുന്നത്. ഈ കാലയളവിൽ ഹനുമാൻ ചാലിസ പാരായണം ചെയ്യുകയും സീതാരാമന്റെ നാമം ജപിക്കുകയും ചെയ്യുന്നത് ഉത്തമമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here