സ്റ്റേജിൽ പാട്ടു പാടുന്നതിനിടെ ഡ്രോൺ തലയിൽ ഇടിച്ചു; ഗായകൻ ബെന്നി ദയാലിന് പരിക്ക്

0

ഡൽഹി: സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെ ഡ്രോൺ തലയിലിടിച്ച് ഗായകൻ ബെന്നി ദയാലിന് പരിക്ക്. ചെന്നൈയിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടന്ന മ്യൂസിക് കോൺസർട്ടിനിടെയാണ് അപകടമുണ്ടായത്. ഗാനം ആലപിച്ചുകൊണ്ടിരിക്കുന്നതിനിടെ ബെന്നി ദയാലിന്റെ തലയ്ക്ക് പിറകിലായി ഡ്രോൺ ഇടിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ പുറത്തുവന്നു.

സ്റ്റേജിൽ ‘ഉർവശി ഉർവശി’ എന്ന ഗാനം ആലപിക്കുകയായിരുന്നു ബെന്നി ദയാൽ. ബെന്നി ദയാലി ദയാലിനെ ചുറ്റി ഡ്രോൺ പറക്കുന്നതും വിഡിയോയിലുണ്ട്. പിന്നാലെ താരത്തിന്റെ തലയ്ക്ക് പിന്നിലായി ഡ്രോൺ അപ്രതീക്ഷിതമായി ഇടിക്കുകയായിരുന്നു. വേദനയിൽ പാട്ട് അവസാനിപ്പിച്ച് താരം മുട്ടുകുത്തി ഇരിക്കുന്നതും സംഘാടകർ വേദിയിലേയ്ക്ക് എത്തുന്നതും
സംഭവത്തിന് പിന്നാലെ ബെന്നി ദയാൽ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരോട് അപകടത്തെക്കുറിച്ച് വിശദമാക്കി. ഡ്രോൺ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം എന്നു പറഞ്ഞുകൊണ്ടാണ് താരം വിഡിയോ പങ്കുവച്ചത്. അപകടത്തിൽ തന്റെ തലയ്ക്കും രണ്ട് വിരലുകൾക്കും പരിക്കേറ്റുവെന്ന് ഗായകൻ ചൂണ്ടിക്കാട്ടി. താൻ വേഗം പരിക്കിൽ നിന്ന് മോചിതനാകുമെന്നും അദ്ദേഹം അറിയിച്ചു. എല്ലാവരുടേയും പ്രാർത്ഥയ്ക്ക് നന്ദിയുണ്ടെന്നും ബെന്നി ദയാൽ പറഞ്ഞു.

സ്റ്റേജ് പരിപാടിക്കിടെ ആർട്ടിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കാൻ കൃത്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ബെന്നി ദയാൽ പറഞ്ഞു. പരിപാടി അവതരിപ്പിക്കുന്നതിനിടെ ഡ്രോണുകൾ തങ്ങളുടെ അടുത്തേയ്ക്ക് വരില്ലെന്നത് ആർട്ടിസ്റ്റുകൾ നേരത്തെ ഉറപ്പാക്കണം. ഡ്രോൺ പറത്തുന്നത് അതിന് വൈദഗ്ധ്യം നേടിയവർ ആയിരിക്കണമെന്നും നിർദ്ദേശിച്ചു. ഇത് സംഘാടകർ പാലിക്കണമെന്നും ഗായകൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here