കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പന്ത്രണ്ടാം തീയതി കേരളത്തിലെത്തും

0

തൃശൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പന്ത്രണ്ടാം തീയതി കേരളത്തിലെത്തും. തൃശൂർ തേക്കിൻകാട് മൈതാനത്ത് ബിജെപി പൊതുസമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. ഇന്ന് നടത്താനിരുന്ന പരിപാടി മാറ്റിവയ്ക്കുകയായിരുന്നു.

ശക്തൻ തമ്പുരാൻ സ്മാരകം സന്ദർശനം, തൃശൂർ പാർലമെന്റ് നിയോജക മണ്ഡലത്തിലെ ബിജെപി നേതാക്കളുടെ യോഗം എന്നിവയിൽ അമിത് ഷാ പങ്കെടുക്കുമെന്ന് നേരത്തെ പാർട്ടി സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു.

എന്നാൽ കഴിഞ്ഞദിവസം, പരിപാടി മാറ്റിയതായി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് തുടക്കം കുറിക്കാനാണ് ബിജെപി പൊതു സമ്മേളനം നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here