ആന്‍ മേരി എസ്‌.എസ്‌.എല്‍.സി. പരീക്ഷ എഴുതിയത്‌ ആംബുലന്‍സില്‍

0


നെടുങ്കണ്ടം: ആംബുലന്‍സിലിരുന്ന്‌ എസ്‌.എസ്‌.എല്‍.സി. പരീക്ഷയെഴുതി രാമക്കല്‍മേട്‌ സേക്രട്ട്‌ഹാര്‍ട്ട്‌ സ്‌കൂളിലെ വിദ്യാര്‍ഥിനി.
മോഡല്‍ പരീക്ഷകള്‍ കഴിഞ്ഞ്‌ ഫൈനല്‍ പരീക്ഷയ്‌ക്കു തയാറെടുപ്പിലായിരിക്കെ തെന്നിവീണ്‌ ഇടുപ്പെല്ലിനു സാരമായി പരുക്കേറ്റ ആന്‍ മേരി പീറ്ററാണ്‌ പ്രതിസന്ധികളെ അവഗണിച്ച്‌ ആംബുലന്‍സിലിരുന്നു പരീക്ഷയെഴുതിയത്‌. തേനിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ആന്‍ മേരിക്ക്‌ പരീക്ഷയെഴുതാന്‍ സാധിക്കുമോയെന്ന്‌ സംശയമായിരുന്നു.
പത്താം ക്ലാസ്‌ പരീക്ഷ ജീവിതത്തിലെ പ്രധാനഘട്ടമായതിനാല്‍ അതെഴുതണമെന്ന്‌ രക്ഷാകര്‍ത്താക്കളോടും അധ്യാപകരോടും ആന്‍ നിര്‍ബന്ധം പിടിച്ചു. ഇതോടെ പരീക്ഷയെഴുതാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്യാന്‍ അധ്യാപകര്‍ മുന്നിട്ടിറങ്ങുകയായിരുന്നു. പരീക്ഷയുടെ ആദ്യദിനമായിരുന്ന ഇന്നലെ പ്രധാനാധ്യാപകന്‍ ഫിലിപ്പ്‌ സെബാസ്‌റ്റ്യന്റെ നേതൃത്വത്തിലുള്ള അധ്യാപകസംഘം കുട്ടിയെ ആംബുലന്‍സില്‍ സ്‌കൂളിലെത്തിച്ചു. തുടര്‍ന്ന്‌ സ്‌ക്രൈബിന്റെ സഹായത്തോടെ ആംബുലന്‍സിനുള്ളിലിരുന്ന്‌ ആന്‍ പരീക്ഷയെഴുതി. രാമക്കല്‍മേട്‌ സെല്‍വി നിവാസില്‍ പീറ്റര്‍-വിമലറാണി ദമ്പതികളുടെ മകളാണ്‌ ആന്‍ മേരി പീറ്റര്‍

Leave a Reply