ബാക്‌ടീരിയ ഉണ്ടാക്കും വൈദ്യുതി , പ്രധാന കണ്ടെത്തലുമായി ശാസ്‌ത്രജ്‌ഞര്‍

0


സിഡ്‌ണി: ബാക്‌ടീരിയകളുടെ സഹായത്തോടെ വായുവില്‍നിന്നു വൈദ്യുതിയുണ്ടാക്കാമെന്നു കണ്ടെത്തല്‍. ഓസ്‌ട്രേലിയയിലെ മൊണാഷ്‌ സര്‍വകലാശാലയിലെ ഗവേഷകരാണു ചില ബാക്‌ടീരിയകളില്‍ അടങ്ങിയ മാംസ്യത്തിന്റെ സഹായത്തോടെ വൈദ്യുതി ഉത്‌പാദിപ്പിക്കാമെന്നു കണ്ടെത്തിയത്‌. മണ്ണിലുള്ള മൈക്രോബാക്‌ടീരിയം സ്‌മെഗ്മാറ്റിസ്‌ എന്ന ബാക്‌ടീരികളിലാണ്‌ വൈദ്യുതി ഉത്‌പാദിപ്പിക്കാന്‍ സഹായിക്കുന്ന മാംസ്യമുള്ളത്‌.
അന്തീക്ഷത്തിലുള്ള ഹൈഡ്രജന്റെ സഹായത്തോടെയാണ്‌ വൈദ്യുതി ഉത്‌പാദനം. ഈ മാംസ്യത്തിന്റെ ആവശ്യത്തിനുശേഖരം ലഭ്യമായാല്‍ സൗരോര്‍ജ പാനലുകള്‍ക്കു പകരം ഉപയോഗിക്കാവുന്ന വൈദ്യുതി ഉത്‌പാദന യൂണിറ്റാകും യാഥാര്‍ഥ്യമാകുക.
രാസപ്രവര്‍ത്തനത്തിനുവേഗം കൂട്ടിയാണു വൈദ്യുതി ഉത്‌പാദനം.
പോഷകങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ജീവിക്കുന്ന ബാക്‌ടീരിയകള്‍ക്കു വായുവിലെ ഹൈഡ്രജന്റെ സഹായത്തോടെ ഊര്‍ജം ഉത്‌പാദിപ്പിക്കാന്‍ കഴിയുമെന്നു നേരത്തെ വ്യക്‌തമായിരുന്നു. സമുദ്രത്തിനടിയിലും ദക്ഷിണധ്രുവത്തിലും അഗ്നിപര്‍വത മുഖങ്ങളിലുമുള്ള ബാക്‌ടീരിയകളാണ്‌ ഇങ്ങനെ ഊര്‍ജോത്‌പാദനം നടത്തുന്നത്‌. ബാക്‌ടീരിയകളുടെ ശരീരം ബാറ്ററികള്‍ക്കു തുല്യമായി പ്രവര്‍ത്തിക്കുന്നെന്ന കണ്ടെത്തലാണു ശാസ്‌ത്രജ്‌ഞര്‍ക്കു സഹായകമായത്‌.

LEAVE A REPLY

Please enter your comment!
Please enter your name here