ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ യുഎഇ വൈസ് പ്രസിഡന്റ്

0

വൈശാഖ് നെടുമല

ദുബായ് : നിലവിലെ ഡെപ്യൂട്ടി പ്രധാനമന്ത്രി ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനെ യു എ ഇ വൈസ് പ്രസിഡന്റായി നിയമിച്ച് കൊണ്ട് യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. ഇന്നലെ രാത്രിയാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഇതോടെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനൊപ്പം ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ യു എ ഇയുടെ വൈസ് പ്രസിഡന്റായി ചുമതലയേൽക്കുന്നതാണ്. യുഎഇ ഫെഡറൽ സുപ്രീം കൗൺസിലിന്റെ അംഗീകാരത്തോടെയാണ് ഈ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here