ശ്വാസകോശ അണുബാധയെ തുടർന്ന് ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽ

0

റോം: ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുണ്ടായതിനെ തുടർന്ന് ഇന്നലെ ഉച്ചതിരിഞ്ഞാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇനി കുറച്ച് ദിവസങ്ങൾ അദ്ദേഹത്തിന് ആശുപത്രിയിൽ തുടരേണ്ടി വരുമെന്ന് വത്തിക്കാൻ വ്യക്തമാക്കി. റോമിലെ ജെമിലി ഹോസ്പിറ്റലിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്വാസ തടസത്തെ തുടർന്ന് അദ്ദേഹം ബുദ്ധിമുട്ടുകയായിരുന്നു ഇനി കുറച്ച് ദിവസങ്ങൾ അദ്ദേഹത്തിന് ആശുപത്രിയിൽ തുടരേണ്ടി വരുമെന്ന് വത്തിക്കാൻ വ്യക്തമാക്കി. ഈസ്റ്റർ സർവീസുകൾ എല്ലാം പ്ലാൻ ചെയ്ത ഈ സമയത്ത് അദ്ദേഹം ആശുപത്രിയിലായതോടെ അദ്ദേഹത്തിന്റെ ആരോഗ്യത്തിൽ ആശങ്ക അറിയിച്ച് നിരവധി പേരാണ് പ്രാർത്ഥനകളുമായി എത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്വാസം എടുക്കാൻ അദ്ദേഹം വല്ലാത്ത ബുദ്ധിമുട്ടാണ് നേരിട്ടിരുന്നതെന്ന് വത്തിക്കാൻ വ്യക്തമാക്കി.

ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ ഇന്ന് രാവിലെ അദ്ദേഹം ഷെഡ്യൂൾ ചെയ്ത പരിപാടികളെല്ലാ റദ്ദാക്കി. ഇതിനു പിന്നാലെയാണ് അദ്ദേഹം ആശുപത്രിയിലാണെന്ന വാർത്ത വത്തിക്കാൻ പുറത്ത് വിട്ടത്. എന്നാൽ അദ്ദേഹത്തിന് കോവിഡ് 19 ഓ അനുബന്ധ രോഗങ്ങളോ അല്ലെന്ന് പോപ്പിന്റെ വക്താവ് മാത്തിയോ ബ്രൂണി അറിയിച്ചു. ശ്വാസ തടസ്സം കഠിനമായതിനെ തുടർന്ന് കുറച്ച് ദിവസത്തെ ചികിത്സ അദ്ദേഹത്തിന് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പരിശോധനകളിൽ നിന്നും ശ്വാസകോശത്തിൽ അണുബാധയാണെന്നും കുറച്ച് ദിവസത്തെ ആശുപത്രി ചികിത്സ ആവശ്യമാണെന്നും ഡോക്ടർമാർ പറഞ്ഞതായും വത്തിക്കാൻ വ്യക്തമാക്കി. ഇന്നലെ രാവിലെ പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെട്ടപ്പോഴും അദ്ദേഹത്തെ ആരോഗ്യവാനായാണ് കണ്ടിരുന്നത്. അതിനാൽ തന്നെ അദ്ദേഹം ആശുപത്രിയിലാണെന്നറിഞ്ഞതോടെ വിശ്വാസികൾ ആശങ്കയിലായി. അതേസമയം ആംബുലൻസിലാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മാർപാപ്പയുടെ ചെറുപ്പത്തിൽ തന്നെ ശ്വാസകോശ അണുബാധയെ തുടർന്ന് ഓപ്പറേഷൻ നടത്തിയിരുന്നു. അതിനു ശേഷം അദ്ദേഹത്തിന്റെ ശബ്ദത്തിലും വ്യത്യാസമുണ്ടായി. ഈസ്റ്റർ തിരക്കുകൾക്കിടയിലാണ് അദ്ദേഹം ആശുപത്രിയിലായത്. ഈ ഞായറാഴ്ച കുരുത്തോല പെരുന്നാൽ ആചരിക്കാനിക്കെയാണ് അദ്ദേഹം ആശുപത്രിയിലാണെന്ന വാർത്ത പുറത്ത് വന്നിരിക്കുന്നത്. പെസഹാ വ്യാഴവും, ദുഃഖവെള്ളിയും ഈസ്റ്ററുമെല്ലാം വരാനിരിക്കെ അദ്ദേഹത്തിന്റെ ആശുപത്രി വാസം വിശ്വാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഈ ഏപ്രിൽ അവസാനം ഹങ്കറി സന്ദർശിക്കാനും അദ്ദേഹം പദ്ധതിയിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here