ഖോർഫക്കാൻ മികച്ച അറബ് നഗരം

0

വൈശാഖ് നെടുമല

ദുബായ്: ഈ വർഷത്തെ മികച്ച അറബ് വിനോദ നഗരത്തിനുള്ള അവാർഡ് ഷാർജ എമിറേറ്റിലെ ഖോർഫക്കാൻ നഗരം നേടിയതായി അറബ് യൂണിയൻ ഫോർ ടൂറിസ്റ്റ് മീഡിയ അറിയിച്ചു. ഇതിനു പുറമെ ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് ചെയർമാൻ ഡോ. അബ്ദുൾ അസീസി അൽ മുസല്ലത്തിന് മികച്ച അറബ് പൈതൃക വ്യക്തിത്വ പദവി ലഭിക്കുകയും ചെയ്തു. ലോകത്തെ ഏറ്റവും വലിയ ട്രാവൽ, ടൂറിസം ട്രേഡ് ഫെയറായ ഐ ടി ബി ബെർലിനിൽ വെച്ച് നടന്ന അറബ് യൂണിയൻ ഫോർ ടൂറിസ്റ്റ് മീഡിയ അവാർഡ് നേടിയവരെ ആദരിക്കുന്ന ചടങ്ങിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടന്നത്.

കൈവരിച്ച രണ്ട് നേട്ടങ്ങളെക്കുറിച്ച് സംസാരിച്ച ഡോ. അൽ മുസല്ലം ഖോർഫക്കാൻ നഗരത്തിന് ഈ സുപ്രധാന അവാർഡ് ലഭിച്ചതിൽ അഭിമാനം പ്രകടിപ്പിച്ചു. ഈ പദവി നഗരത്തിന്റെ വികസനത്തിന്റെയും ജനസംഖ്യാ വികസനത്തിന്റെയും ഉദാഹരണമാണ്.ടൂറിസം, പൈതൃക തലങ്ങളിൽ നഗരത്തിന്റെ ആകർഷണീയത ഈ നേ ട്ടത്തിലൂടെ സ്ഥിരീകരിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

14 അറബ് രാജ്യങ്ങൾ അംഗങ്ങളായി ഉൾപ്പെടുന്നതാണ് അറബ് യൂണിയൻ ഫോർ ടൂറിസം. ടൂറിസം രംഗത്തെ എല്ലാ ഘടകങ്ങളോടും കൂടിയുള്ള അറബ് സംയോജനം ഉൾപ്പെടെ ടൂറിസം മാധ്യമങ്ങളുടെ വിദ്യാഭ്യാസപരമായ പങ്ക് വർദ്ധിപ്പിക്കുന്നതിനും യൂണിയൻ പ്രവർത്തിക്കുന്നത്.

Leave a Reply