ജി20 രാജ്യങ്ങളില്‍ നിന്നുളള വിനോദ സഞ്ചാരികള്‍ക്ക് ഇന്ത്യയില്‍ യുപിഐ വഴി പണമിടപാട് നടത്താം

0

ന്യൂഡല്‍ഹി: ജി20 രാജ്യങ്ങളില്‍ നിന്നുളള വിനോദസഞ്ചാരികള്‍ക്ക് ഇന്ത്യയില്‍ യുപിഐ വഴി പണമിടപാട് നടത്താമെന്ന് റിസര്‍വ് ബാങ്ക് മേധാവി ശക്തികാന്ത ദാസ്. അതും തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ മാത്രമാണ് ആദ്യം ഈ സൗകര്യം ലഭ്യമാക്കും. പതിയെ മറ്റിടങ്ങളിലേക്ക് ഈ സേവനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റ് രാജ്യങ്ങളിലുളള ഇന്ത്യക്കാര്‍ക്ക് അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചാണ് ഈ സേവനം ലഭ്യമാകാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യയില്‍ പണമിടപാടിന് ഉപയോഗിക്കുന്ന ജനപ്രിയമേറിയ സൗകര്യമാണ് യുപിഐ. ഡിസംബറില്‍ യുപിഐ പണമിടപാടുകള്‍ 12.82 ലക്ഷം കോടിയായി ഉയര്‍ന്നിട്ടുണ്ട്. നമ്മുടെ രാജ്യത്ത് വഴിയോര കച്ചടവടക്കാര്‍ മുതല്‍ വലിയ ഷോപ്പിങ് മാളുകളില്‍ വരെ ഇന്ന് യുപിഐ ഇടപാടുകള്‍ക്ക് സൗകര്യമുണ്ട്.

സിംഗപ്പൂര്‍, കാന്നഡ, ഓസ്‌ട്രേലിയ, ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുളളവര്‍ക്കാണ് ഈ സേവനം ലഭിക്കുക.

Leave a Reply