ലോകസഭയില്‍ അശ്ലീല പരാമര്‍ശം നടത്തിയതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊത്രയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി

0

ലോകസഭയില്‍ അശ്ലീല പരാമര്‍ശം നടത്തിയതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊത്രയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. ടിഡിപി എംപി റാം മോഹന്‍ നായിഡു സംസാരിയ്ക്കുന്നതിനിടെയാണ് മഹുവയുടെ വായില്‍ നിന്നും അശ്ലീല വാക്കു വീണത്.

മഹുവ മാപ്പ് പറയണമെന്ന ആവശ്യവുമായി കേന്ദ്ര പാര്‍ലമെന്ററി പ്രഹ്‌ളാദ് ജോഷിയും, ബിജെപി എംപി ഹേമമാലിനിയും രംഗത്തെത്തി. മഹുവയുടെ നാവ് സൂക്ഷിയ്ക്കണമെന്നു ഹേമമാലിനി പറഞ്ഞു. സഭയിലെ എല്ലാ അംഗങ്ങളോടും ബഹുമാനം കാണിയ്ക്കണമെന്നും, അതിവൈകാരികത കുഴപ്പത്തില്‍ ചാടിയ്ക്കുമെന്നും മഹുവ അത്തരത്തില്‍ ഒരാളാണെന്നും ഹേമമാലിനി പറഞ്ഞു.തൃണമൂലിന്റെ സംസ്‌കാര ശൂന്യതയാണ് മഹുവയുടെ വാക്കുകള്‍ കാണിയ്ക്കുന്നതെന്നു ബിജെപി നേതാക്കള്‍ പറഞ്ഞു.

തന്നെ ബിജെപി നേതാവ് ആഷേപിച്ചതിനു മറുപടിയാണ് താന്‍ പറഞ്ഞതെന്നു മഹുവ പറഞ്ഞു. ഇതിനു മുന്‍പ് ബിജെപി നേതാക്കള്‍ ഇത്തരം വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും അന്നൊന്നും ആര്‍ക്കും ഈ പ്രശ്‌നം ഉണ്ടായിട്ടില്ലെന്നും, അന്നില്ലാത്ത കുഴപ്പമാണ് ഓഫ് റെക്കോര്‍ഡായി താന്‍ സംസാരിച്ചപ്പോള്‍ ഉണ്ടായതെന്നും മഹുവ പറഞ്ഞു. സ്ത്രീകള്‍ ഇങ്ങനെ പറയകാമോ എന്ന ബിജെപിക്കാരുടെ പറച്ചില്‍ തന്നെ വല്ലാതെ ചിരിപ്പിയ്ക്ക്ുന്നുണ്ടെന്നും വാക്കു കൊണ്ട് ആക്രമിയ്ക്കുന്നവരെ തിരിച്ചു ആക്രമിയ്ക്കാന്‍ താന്‍ ഇനി പുരുഷനാവേണ്ടതുണ്ടോ എന്നും മഹുവ ചോദിയ്ക്കുന്നുണ്ട്.

Leave a Reply