ട്രെയിന്‍ തട്ടി മരിച്ച അറുപതുകാരന്‍ സുഹൃത്തിന്റെ വീഡിയോ കോളില്‍; ഞെട്ടി പോലീസും ബന്ധുക്കളും

0


മുംബൈ: തീവണ്ടി തട്ടി മരിച്ചെന്ന് കരുതിയ അറുപതുകാരനെ ജീവനോടെ കണ്ടെത്തി. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. മരിച്ചെന്ന കരുതിയാള്‍ കൂട്ടുകാരന്റെ വീഡിയോ കോളില്‍ വന്നു സംസാരിക്കുകയും ചെയ്തു. മരിച്ചുവെന്ന ഉറപ്പിക്കുകയും ബന്ധുക്കളടക്കമാണ് മൃതദേഹം അടക്കം ചെയ്തിരുന്നു്. എന്നാല്‍ ഇദ്ദേഹത്തെയാണ് പോലീസ് അഗതിമന്ദിരത്തില്‍ നിന്ന് കണ്ടെത്തിയത്.

റഫീഖ് എന്ന (60)കാരനെയാണ് മരിച്ചുവെന്ന കരുതിയതും എന്നാല്‍ ജീവനോടെ സുഹൃത്തിന്റെ വീഡിയോകോളില്‍ പ്രത്യക്ഷനായി കണ്ടതും. ഈ ക്ലിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറി. മരിച്ച്ത് റഫീഖ് അല്ലെങ്കില്‍ സംസ്‌കരിച്ച മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനുളള ശ്രമ്ത്തിലാണ് പോലീസ്.

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് റഫീഖ് പാല്‍ഘറിലെ ഒരു അഗതിമന്ദിരത്തിലേക്ക് പോകുകയായിരുന്നു. എന്നാല്‍ കുടുംബാംഗങ്ങള്‍ ട്രെയിന്‍ തട്ടി മരിച്ച അജ്ഞാതന്റെ മൃതദേഹം റഫീഖിന്റെതാണെന്ന് കരുതി സംസ്‌കരിച്ചതെന്ന് പോലീസ് പറഞ്ഞു.

ജനുവരി 29-ന് പാല്‍ഘര്‍ സേറ്റഷനുകള്‍ക്കിടയിലുളള പാളത്തില്‍ നിന്ന് കണ്ടെത്തിയ അജ്ഞാതമൃതദേഹത്തിന്റെ ചിത്രങ്ങള്‍ റെയില്‍വേ പോലീസ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. തുടര്‍ന്ന് റഫീഖിന്റെ സഹോദരന്‍ പോലീസിനെ സമീപിക്കുകയും രണ്ടുമാസം മുമ്പ് കാണാതായ റഫീഖിന്റേതാണ് മൃതദേഹമെന്ന് സംശയം അറിയിക്കുകയും ചെയ്തു.

റഫീഖിന്റേതെന്നു കരുതി സംസ്‌കരിച്ച മൃതദേഹം ആരുടേതെന്ന് ഉടനെ തിരിച്ചറിയാനെ മരിച്ചയാളുടെ ബന്ധുക്കളെ കണ്ടെത്താനുളള ശ്രമം തുടരുകയാണെന്നും റെയില്‍വേ പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here