അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന

0

തൃശൂർ: അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ കാട്ടാന പാഞ്ഞടുത്തു. വനംവകുപ്പിന്റെ ജംഗിൾ സഫാരിക്കെത്തിയ സംഘത്തിന് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്.തൃപ്രയാർ സ്വദേശി കൃഷ്ണപ്രസാദ് അടക്കം ആറു പേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. സംഘത്തിനൊപ്പം വാച്ചറും ബീറ്റ് ഫോറസ്റ്റ് ഓഫീസറും ഉണ്ടായിരുന്നു.

ആന വരുന്നത് മനസ്സിലാക്കിയ വാച്ചർ ജീപ്പ് പുറകോട്ടെടുത്തതോടെ ആന തിരിച്ചു പോവുകയായിരുന്നു. വാച്ചറുടെ സമയോചിത ഇടപെടലാണ് അപകടത്തിൽ നിന്നും രക്ഷയായത്.

Leave a Reply