സഹോദരപുത്രനുമായി അവിഹിതബന്ധം; ഭര്‍ത്താവിനെ വെടിവച്ചുകൊന്ന് മൃതദേഹം വനത്തില്‍ ഉപേക്ഷിച്ചു

0


മീററ്റ്: ഭര്‍ത്താവിനെ വെടിവച്ച് കൊന്ന സംഭവത്തില്‍ യുവതിയെയും സഹോദര പുത്രനും പൊലീസ് പിടിയിലായി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം നടന്നത്. 32 വയസ്സുകാരനായ സന്ദീപനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭാര്യ പ്രീതി, സന്ദീപിന്റെ സഹോദര പുത്രന്‍ ജോണി എന്നിവരാണ് അറസ്റ്റിലായത്. ഇരുപതുകാരനായ ജോണിയും പ്രീതിയും തമ്മില്‍ അവിഹിതബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തെ സന്ദീപ് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കഴിഞ്ഞ വ്യഴാഴ്ച സന്ദീപിനെ കാണാനില്ലെന്ന് കാട്ടി ഒരു ബന്ധു നല്‍കിയ പരാതിയെക്കുറിച്ചുളള അന്വേഷണത്തിലാണ് കൊലപാതക കഥ പുറത്തറിയുന്നത്. സന്ദീപിന്റെ ഭാര്യ ആദ്യ അന്വേഷണത്തില്‍ സംശയമുണ്ടായിരുന്നില്ല. എന്നാല്‍ സന്ദീപിന്റെ ഭാര്യ പോലീസ് നിരീക്ഷണത്തിലായിരുന്നു. അപ്പോഴാണ് അവരുടെ പെരുമാറ്റത്തില്‍ ചില സംശയങ്ങള്‍ കണ്ടത്. അതു ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആദ്യം യുവതി തനിക്കൊന്നുമറിയില്ലെന്ന നിലപാടിലായിരുന്നു പ്രീതി. എങ്കിലും ഒടുവില്‍ എല്ലാം തുറന്ന് സമ്മതിക്കുകയായിരുന്നു.

ജോണിയുമായുളള ബന്ധം അറിഞ്ഞ സന്ദീപ് ഇതിനെ എതിര്‍ത്തെങ്കിലും പിന്മാറാന്‍ പ്രീതി ഒരുക്കമായിരുന്നില്ല. ഇരുവരും ചേര്‍ന്നാണ് സന്ദീപിനെ കൊലപെടുത്തിയത്. സരൂര്‍ പൂരിലെ വനപ്രദേശത്തുവച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. പ്രീതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് തെരച്ചിലില്‍ നടത്തുകയും മൃതദേഹം കണ്ടെത്തുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here