സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇക്കൊല്ലം ഒന്നാം ക്ലാസ്സുകളില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവ്

0

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇക്കൊല്ലം ഒന്നാം ക്ലാസ്സുകളില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവ്. 3,48,741 കുട്ടികളായിരുന്നു കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നത്. എന്നാല്‍ ഇക്കൊല്ലം അത് 3,03,168 കുട്ടികളായി കുറഞ്ഞു. രണ്ടു വര്‍ഷങ്ങളിലായി 45,573 പേരുടെ കുറവാണ് നേരിട്ടത്. പൊതുവിദ്യാഭ്യാസ വകുപ്പായിരുന്നു കണക്കുകള്‍ പുറത്തുവിട്ടത്.

എന്നാല്‍ മറ്റു ക്ലാസുകളിലെ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ രണ്ട് മുതല്‍ 10 വരെയുളള ക്ലാസ്സുകളില്‍ 44,915 കുട്ടികളാണ് പുതുതായി എത്തിയിരിക്കുന്നത്. എയ്ഡഡ് സ്‌കൂളുകളില്‍ 75,055 കുട്ടികളും ചേര്‍ന്നു. ഇവരില്‍ 24 ശതമാനം വിദ്യാര്‍തഥികള്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും ബാക്കി 76 ശതമാനം മറ്റു സിലബസില്‍ നിന്നും എത്തിയവരാണ്.

5, 8 ക്ലാസുകളിലാണ് കൂടുതലായി കുട്ടികള്‍ പ്രവേശനം നേടിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ മലപ്പുറം ജില്ലയിലും ഏറ്റവും കുറവ് പത്തനംതിട്ടയിലുമാണ് ഉളളത്. പത്താം ക്ലാസ്സ് വരെയുളള ആകെ കുട്ടികളില്‍ 43 ശതമാനവും ദാരിദ്ര രേഖയ്ക്ക് താഴെയുളളവരാണ്

LEAVE A REPLY

Please enter your comment!
Please enter your name here