ആറ് മാസത്തിൽ കൂടുതൽ യുഎഇയ്ക്ക് പുറത്ത് താമസിച്ചിട്ടുള്ള പ്രവാസികൾക്ക് എൻട്രി പെർമിറ്റിന് അപേക്ഷിക്കാനുള്ള സേവനം തുടങ്ങി

0

ദുബായ് : ആറ് മാസത്തിൽ കൂടുതൽ യുഎഇയ്ക്ക് പുറത്ത് താമസിച്ചിട്ടുള്ള പ്രവാസികൾക്ക് എൻട്രി-പെർമിറ്റിന് അപേക്ഷിക്കുന്നതിനുള്ള പ്രത്യേക സേവനം സ്മാർട്ട് സംവിധാനങ്ങളിൽ ഉൾപ്പെടുത്തിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അറിയിച്ചു. ജനുവരി 27 മുതൽ ഈ സേവനം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.

എന്നാൽ ഈ സേവനം ഗോൾഡൻ റെസിഡൻസ് പെർമിറ്റ് ലഭിച്ചിട്ടുള്ള പ്രവാസികൾക്ക് ബാധകമല്ലെന്ന് ഐസിപി വ്യക്തമാക്കി. പഠനം, ചികിത്സ, മറ്റു ആവശ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ആറ് മാസത്തിൽ കൂടുതൽ യുഎഇയ്ക്ക് പുറത്ത് തുടരാൻ നിർബന്ധിതരായ പ്രവാസികൾക്കായാണ് ഇത്തരം ഒരു സേവനം ആരംഭിച്ചിരിക്കുന്നത്.

ആറ് മാസത്തിൽ കൂടുതൽ യു എ ഇയ്ക്ക് പുറത്ത് തുടരാൻ നിർബന്ധിതരായ ഇത്തരം പ്രവാസികളുടെ റെസിഡൻസി പെർമിറ്റ് നിയമപരമായി റദ്ദാക്കപ്പെടുന്ന സാഹചര്യത്തിൽ, ഇത്തരം പ്രവാസികൾക്ക് തങ്ങളുടെ റെസിഡൻസി സാധുത വീണ്ടും പ്രവർത്തനക്ഷമമാക്കുന്നതിനും, ഇത്തരം പെർമിറ്റുകൾ ഉപയോഗിച്ച് കൊണ്ട് യുഎഇയിലേക്ക് തിരികെ പ്രവേശിക്കുന്നതിനും ഈ സേവനത്തിലൂടെ അവസരം ലഭിക്കുന്നു.

ഇതിനായി ഇത്തരം അപേക്ഷകളോടൊപ്പം പ്രവാസിയുടെ എമിറേറ്റ്സ് ഐഡിയുടെ പകർപ്പ്, പാസ്സ്‌പോർട്ട് കോപ്പി, ആറ് മാസത്തിൽ കൂടുതൽ യുഎഇയ്ക്ക് പുറത്ത് തുടരാനിടയാക്കിയ സാഹചര്യം വ്യക്തമാക്കുന്ന സാക്ഷ്യപത്രം എന്നിവ സമർപ്പിക്കേണ്ടതാണ്. ഈ സേവനം നിലവിൽ യുഎഇയ്ക്ക് പുറത്തുള്ളവരും, ആറ് മാസത്തിൽ കൂടുതലായി യുഎഇയ്ക്ക് പുറത്ത് തുടരുന്നവരുമായ പ്രവാസികൾക്ക് മാത്രമാണ് ലഭ്യമായിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here