ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്‌തു

0

ദുബായ്: ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധി പ്രതിമ യുഎഇ മന്ത്രി എച്ച്. എച്ച് ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ അനാച്ഛാദനം ചെയ്‌തു.

ജനുവരി 31ന് ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്‌തത്. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് സമർപ്പിച്ചിട്ടുള്ള 42 ഇഞ്ച് വലിപ്പമുള്ള ഈ അർദ്ധകായ പ്രതിമയുടെ ശില്പി നരേഷ് കുമാവത്താണ്.

യുഎഇയിലെ ഇന്ത്യൻ അംബാസഡർ എച്ച്.ഇ. സഞ്ജയ് സുധീർ, യു എ ഇയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി തുടങ്ങിയവർ ഈ ചടങ്ങിൽ പങ്കെടുത്തു. മഹാത്മാഗാന്ധി മുന്നോട്ട് വെച്ച സമാധാനത്തിന്റെയും, മര്യാദയുടെയും, അക്രമരാഹിത്യത്തിന്റെയും സന്ദേശങ്ങൾ ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് ഈ ചടങ്ങിൽ ചൂണ്ടിക്കാട്ടി.

തുടർന്ന് മഹാത്മാഗാന്ധിയ്ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്ന ‘വൈഷ്ണവ ജന തൊ’, ‘രഘുപതി രാഘവ’ മുതലായ ഭജനഗീതങ്ങൾ സോമദത്ത ബസു വേദിയിൽ ആലപിച്ചു.

നയതന്ത്ര ഉദ്യോഗസ്ഥർ, യുഎഇ സർക്കാർ ഉദ്യോഗസ്ഥർ, ‘പ്രവാസി ഭാരതീയ സമ്മാൻ’ പുരസ്‌കാര ജേതാക്കൾ, യു എ ഇയിലെ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ തുടങ്ങി നിരവധി പേർ ഈ ചടങ്ങിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here