ഈ വർഷമവസാനം ഹോസ്പിറ്റലുകളിൽ നിന്നും ജനന, മരണ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുമെന്ന് ഡിഎച്ച്എ

0

ദുബായ് : ഈ വർഷം അവസാനത്തോടെ എമിറേറ്റിലെ എല്ലാ സ്വകാര്യ ഹോസ്പിറ്റലുകളിൽ നിന്നും ജനന, മരണ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. ഈ മാസം 1 ന് ദുബായിൽ വെച്ച് നടന്ന 2023 അറബ് ഹെൽത്ത് എക്സ്പോയിലാണ് ഡിഎച്ച്എ ഇക്കാര്യം അറിയിച്ചത്. ഇത്തരം സർട്ടിഫിക്കറ്റുകൾ പ്രിന്റ് രൂപത്തിലും, ഡിജിറ്റൽ സർട്ടിഫിക്കറ്റ് രൂപത്തിലും ലഭ്യമാക്കുന്നതാണ്.

പൊതുജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. നേരത്തെ ദുബായിലെ പൊതു മേഖലയിലെ ഒരു ഹോസ്പിറ്റലിൽ നിന്നാണ് ഇത്തരം സർട്ടിഫിക്കറ്റുകൾ നൽകിയിരുന്നത്. എന്നാൽ 2022ൽ എച്ച്എംഎസ് മിർദിഫ് ഹോസ്പിറ്റൽ, മെഡ്കെയർ ഹോസ്പിറ്റൽ ഫോർ വുമൺ ആൻഡ് ചിൽഡ്രൻ എന്നീ ഹോസ്പിറ്റലുകളിൽ നിന്ന് ജനന, മരണ സർട്ടിഫിക്കറ്റുകൾ നൽകുന്ന സേവനം ആരംഭിച്ചിരുന്നു.

നിലവിൽ, ഈ ഹോസ്പിറ്റലുകൾക്ക് പുറമെ, മെഡിക്ലിനിക്‌ പാർക്ക് വ്യൂ ഹോസ്പിറ്റൽ, മെഡിക്ലിനിക്‌ സിറ്റി ഹോസ്പിറ്റൽ, മെഡിക്ലിനിക്‌ വെൽകെയർ ഹോസ്പിറ്റൽ, സുലൈഖ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്ന് കൂടി ഈ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here