നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയിലേക്ക് കാർ ഇടിച്ചുകയറി ഗൃഹനാഥൻ മരിച്ചു

0

നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയിലേക്ക് കാർ ഇടിച്ചുകയറി ഗൃഹനാഥൻ മരിച്ചു. ചാലക്കുടി മുരിങ്ങൂർ കളത്തിൽ വീട്ടിൽ കെ.ജി. ജോർജ് (69) ആണ് മരിച്ചത്. കുമ്പളം ടോൾ പ്ലാസയ്ക്കു സമീപം ദേശീയപാത സർവീസ് റോഡിൽ വെള്ളിയാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം.

അരൂരിൽ നിന്ന് വൈറ്റില ഭാഗത്തേക്ക് പോകുന്നതിനിടെ കുമ്പളം ടോൾ പ്ലാസയ്ക്കു സമീപത്തുവെച്ച് ജോർജ് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് സർവീസ് റോഡിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിൻഭാഗത്ത് ഇടിച്ചു കയറുകയായിരുന്നു. കാർ പൂർണമായും ലോറിക്ക് അടിയിൽപ്പെട്ട നിലയിലായിരുന്നു.

നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് ജോർജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇയാൾ മാത്രമാണ് കാറിലുണ്ടായിരുന്നത്.

Leave a Reply