ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ശക്തമായ ഭൂചലനം

0

ന്യുഡല്‍ഹി: ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 15 സെക്കന്‍ഡ് നീണ്ടുനിന്നു.

ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാള്‍ ആണെന്ന് സ്ഥിരീകരിച്ചു. ഉച്ചകഴിഞ്ഞ് 2.28 ഓടെയായിരുന്നു ഭൂചലനം. 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം.

ഭൂചലനത്തില്‍ ഭയന്നുപോയ ആളുകള്‍ വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ഇറങ്ങിയോടി. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Leave a Reply