രാജ്യംവിട്ട ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിയെ ഇന്ത്യക്ക് കൈമാറാൻ തീരുമാനം

0

രാജ്യംവിട്ട ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിയെ ഇന്ത്യക്ക് കൈമാറാൻ തീരുമാനം. കഴിഞ്ഞയാഴ്ചയാണ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രെവർമാൻ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഉത്തരവിന്മേൽ ലണ്ടനിലെ ഹൈകോടതിയിൽ അപ്പീൽ നൽകാൻ സഞ്ജയ് ഭണ്ഡാരിക്ക് 14 ദിവസം സമയമുണ്ട്.

കള്ളപ്പണം വെളുപ്പിക്കലും നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ വിചാരണ നേരിടുന്നതിനായാണ് ഭണ്ഡാരിയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നത്. സി.ബി.ഐയും ഇ.ഡിയും രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ഇന്ത്യ അപേക്ഷ നല്‍കിയത്. തന്ത്രപ്രധാനമായ പ്രതിരോധ രേഖകള്‍ സഞ്ജയ് ഭണ്ഡാരി കൈവശപ്പെടുത്താന്‍ ശ്രമിച്ചതായും ഇന്ത്യ ആരോപിക്കുന്നു.

കഴിഞ്ഞവർഷം നവംബർ ഏഴിന് വെസ്റ്റ്മിനിസ്റ്റർ മജിസ്‌ട്രേറ്റ് കോടതി ഭണ്ഡാരിയെ ഇന്ത്യക്ക് കൈമാറുന്നതിൽ നിയമതടസ്സങ്ങളില്ലെന്ന് വിധിച്ചിരുന്നു. 2016ൽ യു.കെയിലേക്ക് പലായനം ചെയ്ത ഭണ്ഡാരി ലണ്ടനിൽ ചിലരുമായി ചേർന്ന് യു.എ.ഇയിലെ ട്രസ്റ്റിന്റെ പേരിൽ പഴയ രേഖകൾ സൃഷ്ടിച്ച് തന്റെ വിദേശ സ്വത്തുക്കളുടെയും കമ്പനികളുടെയും ഉടമസ്ഥാവകാശം കൈമാറാൻ ശ്രമിച്ചതായും കേസുണ്ട്.

Leave a Reply