ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കില്ലെന്ന് സിപിഎം; അപമാനിച്ചിരുന്നുവെന്നും വിമര്‍ശനം

0


ദില്ലി: ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കില്ലെന്ന് സിപിഎം. യാത്രയുടെ തുടക്കത്തില്‍ സിപിഎമ്മിനെ അപമാനിച്ചു എന്നാണ് വിമര്‍ശനം. കൂടാതെ യാത്രയില്‍ സിപിഎം പങ്കെടുക്കുന്നതിനെ കേരള ഘടകം എതിര്‍ത്തിരുന്നു. എന്നാല്‍ സിപിഐ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നു.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മുകാശ്മീരില്‍ തുടരും. ഹാറ്റ്‌ലി മോറില്‍ നിന്നാരംഭിച്ച യാത്ര ചഡ്‌വാളിയാറിലാണ് അവസാനിക്കുനന്നത്. റിപ്പബ്ലിക്ക് നദിനത്തില്‍ ബനിഹാളില്‍ അദ്ദേഹം ദേശീയ പതാക ഉയര്‍ത്തും. സുരക്ഷപ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ കാറില്‍ സഞ്ചരിക്കണമെന്നും സുരക്ഷാ ഏജന്‍സികള്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും കാല്‍നടയായി യാത്ര തുടരുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

30 ന് ശ്രീനഗറില്‍ ഷേര്‍ ഇസ്‌റ്റേഡിയത്തില്‍ വെച്ച് ടക്കാനിരിക്കുന്ന സമാപന സമ്മേളനത്തില്‍ സിപിഐയെ കൂടാതെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് എന്നിവരും പങ്കെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here