ഇസ്രയേലില്‍ ചിട്ടി നടത്തി കോടികളുമായി മുങ്ങിയ പ്രതി അറസ്‌റ്റില്‍

0


തൃശൂര്‍: ഇസ്രയേലില്‍ ചിട്ടി നടത്തി പ്രവാസികളെ വഞ്ചിച്ചു കോടികളുമായി ഇന്ത്യയിലേക്ക്‌ കടന്ന പ്രതി പിടിയില്‍. ചാലക്കുടി പരിയാരം ചിറയ്‌ക്കല്‍ വീട്ടില്‍ ലിജോ ജോര്‍ജ്‌ (48) ആണ്‌ പിടിയിലായത്‌.
ക്രൈംബ്രാഞ്ച്‌ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ്‌ പിടികൂടിയത്‌. ക്രൈംബ്രാഞ്ച്‌ തൃശൂര്‍ യൂണിറ്റ്‌ പോലീസ്‌ സൂപ്രണ്ട്‌ ടി.ആര്‍. സന്തോഷിന്റെ നേതൃത്വത്തിലാണ്‌ ഇയാളെ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇസ്രയേലില്‍ അനധികൃതമാണ്‌ ചിട്ടി നടത്തിപ്പ്‌. ഇതു മറികടന്നാണ്‌ നിരവധി മലയാളികളടക്കം പ്രവാസികളായ ഇന്ത്യക്കാരെ വഞ്ചിച്ചത്‌.
ഇസ്രയേലില്‍ കെയര്‍ ഗിവിങ്‌ വിസയില്‍ എത്തിയാണ്‌ ഇയാള്‍ തട്ടിപ്പ്‌ നടത്തിയത്‌. ഫെയ്‌സ്‌ബുക്ക്‌, വാട്‌സാപ്പ്‌ എന്നീ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ്‌ ചിട്ടിയുടെ പ്രമോഷന്‍ നടത്തിയിരുന്നത്‌. കെയര്‍ടേക്കര്‍മാരായി ജോലി ചെയ്യുന്ന നിരവധി മലയാളികള്‍ തട്ടപ്പിനിരയായി. അന്യസംസ്‌ഥാനക്കാരായ പ്രവാസികളെയും ലിജോ തട്ടിപ്പിനിരയാക്കി. ഏകദേശം 20 കോടിയോളം രൂപയുടെ തട്ടിപ്പ്‌ നടത്തിയെന്നാണ്‌ ആരോപണം. തട്ടിപ്പിനെ തുടര്‍ന്ന്‌ കേസ്‌ വന്നപ്പോള്‍ ഇയാള്‍ ഇന്ത്യയിലേക്ക്‌ മുങ്ങുകയായിരുന്നു.
ഒളിവില്‍ കഴിഞ്ഞിരുന്ന ലിജോയെ ചാലക്കുടി സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പ്രതിയെ ചാലക്കുടി ജുഡീഷ്യല്‍ ഫസ്‌റ്റ്‌ക്ല ാസ്‌ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. ലിജോയുടെ കൂട്ടാളി കണ്ണൂര്‍ സ്വദേശിനിയായ ഷൈനിയും ചേര്‍ന്നാണ്‌ തട്ടിപ്പ്‌ നടത്തിയത്‌

LEAVE A REPLY

Please enter your comment!
Please enter your name here