ബഫര്‍സോണ്‍ വിഷയത്തില്‍ ഫീല്‍ഡ്‌ സര്‍വേ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ സംസ്‌ഥാനം സുപ്രീം കോടതിയില്‍ മൂന്നു മാസത്തെ സാവകാശം ചോദിക്കും

0

ബഫര്‍സോണ്‍ വിഷയത്തില്‍ ഫീല്‍ഡ്‌ സര്‍വേ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ സംസ്‌ഥാനം സുപ്രീം കോടതിയില്‍ മൂന്നു മാസത്തെ സാവകാശം ചോദിക്കും. വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതലയോഗത്തിലാണു തീരുമാനം.
ഫീല്‍ഡ്‌ പരിശോധന നടത്തി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കാന്‍ നിയോഗിക്കപ്പെട്ട ജസ്‌റ്റിസ്‌ തോട്ടത്തില്‍ രാധാകൃഷ്‌ണന്‍ ചെയര്‍മാനായ വിദഗ്‌ധ സമിതിയുടെ അനുമതിയോടെയാണു സമയം നീട്ടി ചോദിക്കുന്നത്‌. ഹര്‍ജി 11 നാണു വീണ്ടും പരിഗണിക്കുന്നത്‌. ബഫര്‍സോണ്‍ നിര്‍ണയിച്ച വിധിയില്‍ ഇളവുതേടി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച മോഡിഫിക്കേഷന്‍ ഹര്‍ജിയെ പിന്തുണച്ചു കേരളം ഈയാഴ്‌ച ഇടപെടല്‍ അപേക്ഷ ഫയല്‍ ചെയ്യും. ഇതിനായി തയാറാക്കിയ അപേക്ഷയില്‍ ചില മാറ്റം വരുത്താനും യോഗം നിര്‍ദേശിച്ചു. എല്ലാ ഉപഗ്രഹചിത്രങ്ങളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കാനാണു തീരുമാനം. പ്രലിമിനറി റിപ്പോര്‍ട്ടും ഫയല്‍ ചെയ്യും. കോടതിയില്‍ കൂടുതല്‍ പ്രയോജനം ചെയ്യുക ഉപഗ്രഹചിത്രങ്ങളാണെന്നും പഴയ ഭൂപടം തന്നെ ഹാജരാക്കുന്നതാണ്‌ ഉചിതമെന്നും യോഗം വിലയിരുത്തി.
കരുതല്‍ മേഖലയിലുള്‍പ്പെടുന്ന ജനവാസ കേന്ദ്രങ്ങളെക്കുറിച്ചുള്ള ഫീല്‍ഡ്‌ സര്‍വേ മിക്ക ജില്ലയിലും അവസാന ഘട്ടത്തിലാണെങ്കിലും ബഫര്‍സോണ്‍ ഉത്തരവ്‌ കൂടുതല്‍ ബാധിക്കുന്ന വയനാട്ടിലും ഇടുക്കിയിലും മന്ദഗതിയിലാണെന്നാണു റിപ്പോര്‍ട്ടുകള്‍. അസറ്റ്‌ മാപ്പര്‍ ആപ്പ്‌ ഉപയോഗിച്ചാണ്‌ സര്‍വേ നടക്കുന്നത്‌. വനംവകുപ്പ്‌ പുറത്തിറക്കിയ മാപ്പിന്റെ അടിസ്‌ഥാനത്തിലാണു കുടുംബശ്രീയുടെ സഹായത്തോടെ നേരിട്ടുള്ള സര്‍വേ നടത്തുന്നത്‌.
സന്നദ്ധപ്രവര്‍ത്തകരുടെ പരിശീലനം പോലും പലയിടങ്ങളിലും പൂര്‍ത്തിയാക്കാനായില്ല. വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലെന്നും പരാതിയുണ്ട്‌. സര്‍ക്കാര്‍ പുറത്തുവിട്ട ബഫര്‍സോണ്‍ മാപ്പുകളില്‍ ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനാണു ഫീല്‍ഡ്‌ സര്‍വേ

LEAVE A REPLY

Please enter your comment!
Please enter your name here