ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം വോട്ടെടുപ്പ് ഇന്ന്

0

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം വോട്ടെടുപ്പ് ഇന്ന്. സൗരാഷ്‌ട്ര, സൂററ്റ് അടക്കം 19 ജില്ലകളിലെ 89 മണ്ഡലങ്ങളങ്ങളിലാണ് ഇന്നു പോളിംഗ്. ശേഷിക്കുന്ന 93 മണ്ഡലങ്ങളിൽ തിങ്കളാഴ്ചയാണു വോട്ടെടുപ്പ്. ഹിമാചൽ പ്രദേശിലെയും ഗുജറാത്തിലെയും വോട്ടെണ്ണൽ എട്ടിനു നടക്കും.

ബി​​​ജെ​​​പി​​​യും കോ​​​ണ്‍ഗ്ര​​​സും ത​​​മ്മി​​​ൽ ശ​​​ക്ത​​​മാ​​​യ മ​​​ത്സ​​രം ന​​​ട​​​ക്കു​​​ന്ന ഗു​​​ജ​​​റാ​​​ത്തി​​​ൽ ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി​​​യും ശ​​​ക്ത​​​മാ​​​യ സാ​​​ന്നി​​​ധ്യ​​​മാ​​​ണ്. തു​​​ട​​​ർ​​​ഭ​​​ര​​​ണ​​​ത്തി​​​നാ​​​യി ബി​​​ജെ​​​പി​​​യും ഭ​​​ര​​​ണം തി​​​രി​​​കെപ്പി​​​ടി​​​ക്കാ​​​ൻ കോ​​​ണ്‍ഗ്ര​​​സും പ​​​ഞ്ചാ​​​ബി​​​ലേ​​​തുപോ​​​ലെ അ​​​ദ്ഭുതം കാ​​​ട്ടാ​​​ൻ എ​​​എ​​​പി​​​യും വ്യാ​​​പ​​​ക പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി. ആ​​​ദ്യഘ​​​ട്ടം വോ​​​ട്ടെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന 89 സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് 788 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി, ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ, ​​​കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളാ​​​യ രാ​​​ഹു​​​ൽ ഗാ​​​ന്ധി, മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ, ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി നേ​​​താ​​​വ് അ​​​ര​​​വി​​​ന്ദ് കേ​​​ജ​​​രി​​​വാ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ​​​ത്.

ഇ​​​ന്ന് 25,434 പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ളി​​​ൽ രാ​​​വി​​​ലെ എ​​​ട്ടി​​​നു തു​​​ട​​​ങ്ങു​​​ന്ന വോ​​​ട്ടെ​​​ടു​​​പ്പ് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു വ​​​രെ നീ​​​ളും. ആ​​​കെ ബൂ​​​ത്തു​​​ക​​​ളി​​​ൽ 16,146 എ​​​ണ്ണം ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലാ​​​ണെ​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു. ക​​​ന​​​ത്ത സു​​​ര​​​ക്ഷാ സ​​​ന്നാ​​​ഹ​​​ങ്ങ​​​ളും വെ​​​ബ്കാ​​​സ്റ്റിം​​​ഗ് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​യും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു ക​​​മ്മീ​​​ഷ​​​ൻ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here