ന്യൂഡൽഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഉള്‍പ്പടെയുള്ളവരുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയി. റോഡ് ഷോയ്ക്കിടെയാണ് സംഭവം.
ആപ് എംഎല്‍എ അഖിലേഷ് പതി ത്രിപാഠിയുടെയും മറ്റ് രണ്ടുപേരുടെയുമാണ് ഫോണ്‍ നഷ്ടപ്പെട്ടത്. വടക്കൻ ഡൽഹിയിലെ മൽക്ക ഗഞ്ച് പ്രദേശത്ത് വച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പങ്കെടുത്ത റോഡ് ഷോയ്ക്കിടെയാണ് സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഡൽഹിയിൽ വരാനിരിക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് റോഡ് ഷോ നടന്നത്. നിരവധിയാളുകളാണ് റാലിയിൽ പങ്കെടുത്തത്.