രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെ കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ പുകഴ്ത്തി സോഷ്യല്‍ മീഡിയ

0

റാഞ്ചി: രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെ കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ പുകഴ്ത്തി സോഷ്യല്‍ മീഡിയ. 108 പന്തില്‍ 72 റണ്‍സാണ് സഞ്ജു മടങ്ങുന്നത്. ഷഹ്ബാസ് അഹമ്മദിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്. അറ്റാക്ക് ചെയ്ത് കളിച്ച സഞ്ജു ഏഴ് സിക്‌സും നാല് ഫോറും നേടിയിരുന്നു. സഞ്ജുവിനെ കൂടാതെ രോഹന്‍ പ്രേം (79), രോഹന്‍ കുന്നുമ്മല്‍ (50) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സഞ്ജു രഞ്ജി ട്രോഫിയിലേക്ക് മടങ്ങിയെത്തുന്നത്. മടങ്ങിവരവ് എന്തായാലും ആരാധകരെ നിരാശപ്പെടുത്തിയില്ല. കേരളം മൂന്നിന് 98 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് സഞ്ജു ക്രീസിലെത്തുന്നത്. രോഹന്‍ പ്രേമിനൊപ്പം 91 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ സഞ്ജുവിനായിരുന്നു. അധികസമയം നീണ്ടുനിന്നില്ലെങ്കിലും സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ് സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ക്യാപ്റ്റന്‍ ഇന്നിംഗ്‌സെന്നാണ് പലരും പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here