കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

0

ഗുരുവായൂര്‍: താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മകള്‍ മാളവിക ജയറാം വിവാഹിതയായി. പാലക്കാട്ടുകാരനായ നവനീത് ഗിരീഷാണ് വരന്‍. ഗുരുവായൂരില്‍ വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഈ വര്‍ഷം ജനുവരിയില്‍ കുടകില്‍ വച്ച് മാളവികയുടേയും നവനീതിന്റേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് നവനീത്. നെന്മാറ കീഴേപ്പാട്ട് കുടുംബാംഗമായ ഗിരീഷ് മേനോന്റേയും വത്സയുടേയും മകനാണ്.ചുവന്ന സാരിയില്‍ അതിസുന്ദരിയായിരുന്നു മാളവിക. നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപിയും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ജയറാമിന്റേയും പാര്‍വതിയുടേയും മൂത്ത മകനും നടനുമായ കാളിദാസും വിവാഹത്തിനുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയറാമും പാര്‍വതിയും വിവാഹിതരായതും ഗുരുവായൂര്‍ നടയില്‍ വച്ചായിരുന്നു.

Leave a Reply