വി​ജ​യ​ത്തി​ന​രി​കെ ഇ​ന്ത്യ; ബം​ഗ്ലാ​ദേ​ശ് പ​ത​റു​ന്നു

0

ച​റ്റോ​ഗ്രാം: ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് പോ​യി​ന്‍റ് പ​ട്ടി​ക‌​യി​ൽ മു​ന്നേ​റാ​നു​ള്ള ഇ​ന്ത്യ​ൻ ശ്ര​മ​ങ്ങ​ൾ​ക്ക് ക​രു​ത്ത് പ​ക​ർ​ന്ന് ബം​ഗ്ലാ​ദേ​ശ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം. വി​ജ​യ​ല​ക്ഷ്യ​മാ​യ 513 റ​ൺ​സ് പി​ന്തു​ട​രു​ന്ന ബം​ഗ്ലാ​ദേ​ശ് നാ​ലാം ദി​നം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ൾ 272-6 എ​ന്ന നി​ല‌‌​യി​ലാ​ണ്.

മ​ത്സ​രം അ​വ​സാ​നി​ക്കാ​ൻ ഒ​രു ദി​വ​സം ബാ​ക്കി നി​ൽ​ക്കെ നാ​ല് വി​ക്ക​റ്റ് കൈ​വ​ശ​മു​ള്ള ബം​ഗ്ലാ​ദേ​ശി​ന് ജ​യം സ്വ​ന്ത​മാ​ക്കാ​ൻ 241 റ​ൺ​സ് കൂ​ടി നേ​ടേ​ണ്ട​തു​ണ്ട്. പു​തു​മു​ഖ താ​രം സാ​ക്കി​ർ ഹു​സൈ​ൻ സെ​ഞ്ചു​റി നേ​ടി​യെ​ങ്കി​ലും റ​ൺ​മ​ല താ​ണ്ടാ​ൻ ബം​ഗ്ലാ ബാ​റ്റ​ർ​മാ​ർ വി​ഷ​മി​ക്കു​ക​യാ​ണ്.

വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 42 റ​ൺ​സ് നേ​ടി മൂ​ന്നാം ദി​വ​സം ക​ളി അ​വ​സാ​നി​പ്പി​ച്ച ബം​ഗ്ലാ​ദേ​ശി​ന് മി​ക​ച്ച തു​ട​ക്ക​മാ​ണ് ല​ഭി​ച്ച​ത്. ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ടി​ൽ 124 റ​ൺ​സ് നേ​ടി​യ ന​ജ്മു​ൽ ഷാ​ന്‍റോ(67) – സാ​ക്കി​ർ ഹു​സൈ​ൻ(100) സ​ഖ്യം ബം​ഗ്ലാ ഇ​ന്നിം​ഗ്സി​നെ ക​ര​യ്ക്ക​ടു​പ്പി​ക്കു​മെ​ന്ന് തോ​ന്നി​പ്പി​ച്ചു. എ​ന്നാ​ൽ മൂ​ന്ന് വി​ക്ക​റ്റ് നേ​ടി​യ അ​ക്സ​ർ പ​ട്ടേ​ൽ ബം​ഗ്ലാ ബാ​റ്റിം​ഗ് നി​ര​യു​ടെ ന​ട്ടെ​ല്ലൊ​ടി​ച്ചു.

നാ​യ​ക​ൻ ഷാ​ക്കി​ബ് അ​ൽ ഹ​സ​ൻ 40 റ​ൺ​സു​മാ​യി ക്രീ​സി​ലു​ണ്ടെ​ങ്കി​ലും വാ​ല​റ്റ​ത്തി​ന് ബാ​റ്റിം​ഗ് ക​രു​ത്തി​ല്ലാ​ത്ത​തി​നാ​ൽ ബം​ഗ്ലാ​ദേ​ശി​ന്‍റെ വി​ജ​യ​പ്ര​തീ​ക്ഷ​ക​ൾ അ​വ​സാ​നി​ച്ച മ​ട്ടാ​ണ്. ഒ​ന്പ​ത് റ​ൺ​സ് നേ‌​ടി​യ മെ​ഹ്ദി ഹ​സ​ൻ ആ​ണ് ഷാ​ക്കി​ബി​നൊ​പ്പം ക്രീ​സി​ൽ.

അ​ക്സ​റി​ന് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി​യ ഉ​മേ​ഷ് യാ​ദ​വ്, ആ​ർ. അ​ശ്വി​ൻ, കു​ൽ​ദീ​പ് യാ​ദ​വ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം നേ​ടി.

LEAVE A REPLY

Please enter your comment!
Please enter your name here