ച​റ്റോ​ഗ്രാം ടെ​സ്റ്റ്: ഇ​ന്ത്യ 404-ന് ​പു​റ​ത്ത്

0

ച​റ്റോ​ഗ്രാം: ബം​ഗ്ലാ​ദേ​ശ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റി​ൽ ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സ് 404 റ​ൺ​സി​ന് അ​വ​സാ​നി​ച്ചു. ര​ണ്ടാം ദി​വ​സ​ത്തെ ര​ണ്ടാം സെ​ഷ​ൻ വ​രെ ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ വാ​ല​റ്റ​ത്ത് കു​ൽ​ദീ​പ് യാ​ദ​വ്, ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ൻ എ​ന്നി​വ​ർ ന​ട​ത്തി‌​യ പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 400 റ​ൺ​സ് ക​ട​ന്ന​ത്.

ഒ​ന്നാം ദി​നം ബാ​റ്റിം​ഗ് അ​വ​സാ​നി​ക്കു​മ്പോ​ൾ ഇന്ത്യ 278-6 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു. 82 റ​ൺ​സു​മാ​യി ര​ണ്ടാം ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച ശ്രേ​യ​സ് അ​യ്യ​ർ​ക്ക് നാ​ല് റ​ൺ​സ് കൂ​ടി മാ​ത്ര​മാ​ണ് നേ​ടാ​ൻ സാ​ധി​ച്ച​ത്. അ​യ്യ​ർ പു​റ​ത്താ​ക്കു​മ്പോ​ൾ 293-7 എ​ന്ന നി​ല​യി​ലാ​യി​രു​ന്ന ഇ​ന്ത്യ​ക്കാ​യി എ​ട്ടാം വി​ക്ക​റ്റി​ൽ അ​ശ്വി​ൻ – കു​ൽ​ദീ​പ് സ​ഖ്യം 92 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

113 പ​ന്തി​ൽ ര​ണ്ട് വീ​തം ഫോ​റും സി​ക്സും നേ​ടി​യ അ​ശ്വി​ൻ 58 റ​ൺ​സെ​ടു​ത്താ​ണ് പു​റ​ത്താ​യ​ത്. ത​ഴ​ക്ക​മു​ള്ള ബാ​റ്റ​റെ​പ്പോ​ലെ ക്രീ​സി​ൽ നി​ല​യു​റ​പ്പി​ച്ച റി​സ്റ്റ് സ്പി​ന്ന​ർ കു​ൽ​ദീ​പ്, 114 പ​ന്ത് നേ​രി​ട്ട് 40 റ​ൺ​സ് നേ​ടി.

ബം​ഗ്ലാ​ദേ​ശി​നാ​യി തെ​ജു​ൽ ഇ​സ്ലാം, മെ​ഹ്ദി ഹ​സ​ൻ എ​ന്നി​വ​ർ നാ​ല് വി​ക്ക​റ്റ് നേ​ടി​യാ​ണ് ഇ​ന്നിം​ഗ്സ് അ​വ​സാ​നി​പ്പി​ച്ച​ത്. ഖാ​ലി​ദ് അ​ഹ്മ​ദ്, ഇ​ബാ​ദ​ത്ത് ഹു​സൈ​ൻ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം നേ​ടി.

LEAVE A REPLY

Please enter your comment!
Please enter your name here