രണ്ട് ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 5 ജില്ലകൾക്ക് ഇന്ന് യെല്ലോ അലർട്ട്; ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോട് കൂടിയ മഴയെന്നും മുന്നറിയിപ്പ്

0

തിരുവനന്തപുരം:ഇന്നു മുതൽ 13 വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എറണാകുളം ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും മറ്റന്നാളും യെലോ അലർട്ടാണ്.

കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നാളെയും മറ്റന്നാളും മത്സ്യബന്ധനത്തിനു പോകരുതെന്നും ജാഗ്രതാ നിർദ്ദേശമുണ്ട്.നാളെയും മറ്റന്നാളും തെക്കു കിഴക്കൻ അറബിക്കടൽ, മധ്യകിഴക്കൻ അറബിക്കടൽ, കേരളകർണാടക തീരം, ലക്ഷദ്വീപ് തീരം എന്നിവിടങ്ങളിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

അതേ സമയം തമിഴ്‌നാട് തീരത്തെത്തിയ മാൻഡിസ് ചുഴലിക്കാറ്റ് തീരം തൊട്ടതോടെ കനത്ത നാശനഷ്ടമാണ് വിതച്ചിരിക്കുന്നത്.കാറ്റ് മൂലമുള്ള കെടുതികളിൽ തമിഴ്‌നാട്ടിൽ നാല് മരണം സ്ഥിരീകരിച്ചിരുന്നു.400 മരങ്ങൾ കടപുഴകി വീണ് വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് സംഭവിച്ചതെന്നുമാണ് റിപ്പോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here