രമ്യ ഹരിദാസ് എം.പിയെ മൊബൈൽ ഫോണിലൂടെ നിരന്തരം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് പിടിയിൽ

0

വടക്കഞ്ചേരി: രമ്യ ഹരിദാസ് എം.പിയെ മൊബൈൽ ഫോണിലൂടെ നിരന്തരം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് പിടിയിൽ. കോട്ടയം എരുമേലി കണ്ണിമല വെൺമാന്തറ ഷിബുക്കുട്ടനെയാണ് (48) വടക്കഞ്ചേരി പൊലീസ് കോട്ടയം തുമരംപാറയിൽനിന്ന് അറസ്റ്റ് ചെയ്തത്.

പ​ല​ത​വ​ണ താ​ക്കീ​ത് ചെ​യ്തി​ട്ടും ശ​ല്യം തു​ട​ർ​ന്ന​തോ​ടെ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. വ​ട​ക്ക​ഞ്ചേ​രി സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ആ​ദം​ഖാ​​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

എ​സ്.​ഐ എ​സ്. സു​ധീ​ഷ് കു​മാ​ര്‍, എ.​എ​സ്.​ഐ അ​ബ്ദു​ൽ നാ​സ​ർ, എ​സ്.​സി.​പി.​ഒ​മാ​രാ​യ ദി​ലീ​പ് ഡി. ​നാ​യ​ർ, സ​ജി​ത്, സി.​പി.​ഒ അ​ഫ്സ​ൽ എ​ന്നി​വ​രാ​ണ് പൊ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here