നുണച്ചി’ എന്ന്‌ അധ്യാപിക വിളിച്ചു: വിദ്യാര്‍ഥിനി ഒന്നാം നിലയില്‍നിന്നു ചാടി

0


കരൂര്‍ (തമിഴ്‌നാട്‌): മറ്റ്‌ കുട്ടികളുടെ മുന്നില്‍വച്ച്‌ അധ്യാപിക അധിക്ഷേപ വാക്ക്‌ ചൊരിഞ്ഞതില്‍ മനംനൊന്ത്‌ പത്താം ക്ലാസ്‌ വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍നിന്നു ചാടി. സംഭവം തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളില്‍.
പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി കെട്ടിടത്തിന്റെ മുകളില്‍ നിന്ന്‌ ചാടിയതാണോ കാല്‍വഴുതി വീണതാണോയെന്നു പോലീസ്‌ അന്വേഷിക്കുന്നതിനിടെ തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച്‌ അവള്‍തന്നെ പോസ്‌റ്റ്‌ ചെയ്‌ത വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
ഞങ്ങളുടെ സ്‌കൂളില്‍ ഒരു സാംസ്‌കാരിക പരിപാടി നടക്കുകയായിരുന്നു. ഒരു പെണ്‍കുട്ടി അതിന്റെ വീഡിയോ എടുക്കാന്‍ എന്നോടാവശ്യപ്പെട്ടു. ഞാന്‍ അത്‌ നിരസിച്ചു. ഫോണ്‍ മറ്റൊരാള്‍ക്ക്‌ കൈമാറാന്‍ അവള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അയാള്‍ ദൂരെയായതിനാല്‍ ഞാന്‍ തന്നെ വീഡിയോ പകര്‍ത്തി. ഇതു കണ്ടുനിന്ന ടീച്ചര്‍ എന്നെ പിടികൂടി ശകാരിച്ചു. മറ്റൊരാള്‍ ആവശ്യപ്പെട്ടിട്ടാണ്‌ ഞാന്‍ മൊബൈലില്‍ വീഡിയോ ചിത്രീകരിച്ചതെന്നു കേണു പറഞ്ഞിട്ടും അധ്യാപിക കൂട്ടാക്കിയില്ല. എന്നെ നുണച്ചി എന്ന്‌ മറ്റെല്ലാവരുടെയും മുന്നില്‍ വച്ച്‌ വിളിച്ചു. എനിക്കത്‌ സഹിക്കാനാവുന്നതിനും അപ്പുറമായിരുന്നു- പെണ്‍കുട്ടി വീഡിയോയില്‍ വിശദീകരിച്ചു. സംഭവത്തെക്കുറിച്ച്‌ പോലീസ്‌ അന്വേഷണമാരംഭിച്ചു.

Leave a Reply