രണ്ടുദിവസം; ദര്‍ശനം നടത്തിയത്‌ ഒന്നരലക്ഷം ഭക്‌തര്‍

0


ശബരിമല: ശനി, ഞായര്‍ ദിവസങ്ങളില്‍ സന്നിധാനത്ത്‌ ദര്‍ശനത്തിനെത്തിയത്‌ ഒന്നര ലക്ഷത്തോളം ഭക്‌തര്‍. വലിയ നടപ്പന്തല്‍ നിറഞ്ഞ്‌ ക്യൂ മരക്കൂട്ടം വരെ നീണ്ടു. ശനിയാഴ്‌ച പുലര്‍ച്ചെ തുടങ്ങിയ ഭക്‌തജനപ്രവാഹം ഇപ്പോഴും തുടരുകയാണ്‌. ഡിസംബര്‍ മാസത്തില്‍ ദര്‍ശനത്തിനു ബുക്ക്‌ ചെയ്‌തിരുന്നവര്‍വരെ ദര്‍ശനത്തിനെത്തിയതാണു തിരക്ക്‌ വര്‍ധിക്കാന്‍ കാരണമെന്നാണു പോലീസ്‌ നല്‍കുന്ന വിവരം. ഇന്നലെ 70,000 പേരാണു ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ വഴി ബുക്ക്‌ ചെയിതിരുന്നത്‌. നിലയ്‌ക്കലിലെ സ്‌പോട്ട്‌ ബുക്കിങ്ങിലൂടെയും നിരവധിപ്പേര്‍ ദര്‍ശനത്തിനെത്തി. പന്ത്രണ്ട്‌ വിളക്ക്‌ ദിവസമായ ഇന്നും സന്നിധാനത്തേയ്‌ക്ക്‌ ഭക്‌തരുടെ പ്രവാഹം ഉണ്ടാകും.
നിലവില്‍ 81,622 ഭക്‌തരാണു വെര്‍ച്വല്‍ ക്യൂവില്‍ ദര്‍ശനത്തിനായി ബുക്ക്‌ ചെയ്‌തിട്ടുള്ളത്‌. ആയിരങ്ങള്‍ സ്‌പോട്ട്‌ ബുക്കിങ്ങിലൂടെയും സന്നിധാനത്തെത്തും.

Leave a Reply