ബിജെപി സ്ഥാനാർഥിയായ ഭാര്യക്കായി ട്വിറ്ററിലൂടെ വോട്ട് അഭ്യർഥിച്ച് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ

0

ബിജെപി സ്ഥാനാർഥിയായ ഭാര്യക്കായി ട്വിറ്ററിലൂടെ വോട്ട് അഭ്യർഥിച്ച് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ജാംനഗർ നോർത്തിലെ സ്ഥാനാർഥിയാണ് ജഡേജയുടെ ഭാര്യ റിവാബ ജഡേജ. ഇവർക്ക് വേണ്ടിയാണ് ജഡേജ തന്‍റെ ട്വിറ്റർ ഹാൻഡിലിലൂടെ വോട്ടഭ്യർഥന നടത്തിയത്.

ജാംനഗറിന്‍റെ വികസനത്തിനായി റിവാബയ്ക്ക് വോട്ട് ചെയ്യണമെന്നാണ് ജഡേജ വിഡിയോയിലൂടെ അഭ്യർഥിക്കുന്നത്. റിവാബയ്ക്കായി നടത്തിയ റോഡ് ഷോയിലും മറ്റും ജഡേജ പരസ്യമായി വോട്ട് തേടിയിരുന്നു

Leave a Reply