മലയാളികളടക്കമുള്ള ഇന്ത്യൻ ആരാധകരെ വിലകൊടുത്തുവാങ്ങിയെന്ന വിമര്ശനങ്ങള്ക്ക് നേരെ പ്രതികരണവുമായി ഖത്തര്‍ വേൾഡ് കപ്പ് സി ഇ ഒ

0

ദോഹ: മലയാളികളടക്കമുള്ള ഇന്ത്യൻ ആരാധകരെ വിലകൊടുത്തുവാങ്ങിയെന്ന വിമര്ശനങ്ങള്ക്ക് നേരെ പ്രതികരണവുമായി ഖത്തര്‍ വേൾഡ് കപ്പ് സി ഇ ഒ നാസർ അൽ ഖാത്തർ.

ഖത്തർ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന് എതിരെ ധാരാളം അജണ്ടകളും വിമർശനങ്ങളും ഉയരുന്നുണ്ട്. ഇതിന്റെ കാരണങ്ങളിലേക്കും ആരാണെന്നും എന്തുകൊണ്ടാണെന്നും ഞങ്ങൾ അന്വേഷിക്കുന്നില്ല. കഴിഞ്ഞ 13 വർഷമായി പടിഞ്ഞാറൻ മാധ്യമങ്ങൾ ഞങ്ങളെ ആക്രമിക്കുകയാണ്.ഇതിനെല്ലാം ഞങ്ങളുടെ മറുപടി വിജയകരമായി ലോകകപ്പ് നടത്തുക എന്നതാണ് എന്ന് നാസർ അൽ ഖാത്തർ പറഞ്ഞു .

കേരളത്തിൽ ഫുട്‌ബോളിന് വലിയ പ്രചാരമുണ്ട്. കേരളത്തിൽ നിന്നുള്ള ധാരാളം ഫുട്‌ബോൾ ആരാധകർ ഖത്തറിലുണ്ട്. അവർ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നു. അവർ യഥാർഥ ആരാധകരാണ്.അവർ പ്രൊഫഷണലായി ടൂർണമെന്റുകൾ നടത്തുന്നു. അവർ എല്ലാ ആഴ്ചകളിലും പരിപാടികൾ നടത്തുന്നു. അവരെ വില കൊടുത്തു വാങ്ങേണ്ടതില്ല, അവർ എല്ലാ മത്സരങ്ങളും കാണാൻ ഗാലറിയിലെത്തുന്നുണ്ട്.അറബ് കപ്പിൽ വരെ ധാരാളം ഇന്ത്യക്കാർ ഗാലയിലുണ്ടായിരുന്നു. ഞങ്ങളെ ചില മാധ്യമങ്ങൾ വിമർശിക്കുന്നു. പക്ഷെ ഇവിടെ ജീവിക്കുന്നവർ ഈ നാടിനെ സ്നേഹക്കുന്നവരാണ് . അവരെ വിലക്കെടുത്തു എന്ന് പറയുന്നത് ഞങ്ങൾ അംഗീകരിക്കില്ല. ഞങ്ങൾക്ക് ആരാധകരോട് പറയാനുള്ളത് ഇത് നിങ്ങളുടെയെല്ലാം ലോകകപ്പാണ് എന്നാണ് അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here