ഖേദം പ്രകടിപ്പിച്ചതോടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിച്ചെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍

0

ന്യൂഡല്‍ഹി: ഖേദം പ്രകടിപ്പിച്ചതോടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിച്ചെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ജവഹര്‍ലാല്‍ നെഹ്‌റു ഫാസിസ്റ്റുകളോട് സന്ധിചെയ്തുവെന്ന പരാമര്‍ശം വാക്ക് പിഴയാണെന്ന് അദ്ദേഹം തന്നെ പറഞ്ഞു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കെസി വേണുഗോപാല്‍ ഡല്‍ഹിയില്‍ പറഞ്ഞു.

‘നെഹ്‌റുവിന്റെ വിശാലമായ ജനാധിപത്യ വീക്ഷണത്തെക്കുറിച്ച് പറയുമ്പോള്‍ പറ്റിയ വാക്ക് പിഴയാണ്. ആര്‍എസ്എസിനോട് സന്ധി ചെയ്യാത്ത ഒരേ ഒരു പാര്‍ട്ടിയെ ദേശീയ തലത്തിലുള്ളൂ. അത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. ആര്‍എസ്എസിനോട് ഒരിക്കലും സന്ധി ചെയ്യില്ല. ആര്‍എസ്എസിനെതിരെ ശക്തമായ നിലപാടാണ് കോണ്‍ഗ്രസ് എടുക്കുന്നത്.’ കെ സി വേണുഗോപാല്‍ പ്രതികരിച്ചു.

സുധാകരനെതിരെ എംപിമാര്‍ ദേശീയ നേതൃത്വത്തിന് കത്തയച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കെ സി പറഞ്ഞു. കെ സുധാകരന്റെ പ്രസ്താവനയില്‍ ഏതെങ്കിലും തരത്തില്‍ ആശയക്കുഴപ്പം ഉണ്ടായെങ്കില്‍ അവരെ കുറ്റപ്പെടുത്താനാവില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം നല്‍കിയെന്ന കെ സുധാകരന്റെ പരാമര്‍ശം അദ്ദേഹം മറ്റൊരു പാര്‍ട്ടിയില്‍ ആയിരുന്ന കാലത്തെ കാര്യം പറഞ്ഞതാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. 50 വര്‍ഷം മുമ്പത്തെ കാര്യമാണത്. ഇതൊക്കെ പറയുന്ന സിപിഐഎം വാജ്‌പേയി, അദ്വാനി എന്നിവരെ അത്താഴ വിരുന്ന് ഊട്ടിയിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here