മത്സര ടിക്കറ്റുകൾ ഇല്ലാത്ത ആരാധകർക്കും ഖത്തറിലേക്ക് പ്രവേശിക്കാം

0

ദോഹ: മത്സര ടിക്കറ്റുകൾ ഇല്ലാത്ത ആരാധകർക്കും ഖത്തറിൽ പ്രവേശിക്കാം. ഡിസംബർ രണ്ടിന് ശേഷമാണ് ആരാധകർക്ക് ഇത്തരത്തിൽ അവസരം ലഭിക്കുക. അതേസമയം ഹോട്ടൽ റിസർവേഷനോ ഔദ്യോഗിക വെബ്സൈറ്റ് വഴിയുള്ള താമസ റിസർവേഷനോ ഉള്ളവർക്ക് ഹയ്യ കാർഡ് ഉപയോഗിച്ച് വേണം ഖത്തറിൽ പ്രവേശനം നേടാൻ.

രാജ്യത്തേക്ക് എത്തുന്നവർ 500 ഖത്തർ റിയാൽ ഫീസായി നൽകണം. ഇവർക്ക് 2023 ജനുവരി 23 വരെ രാജ്യത്ത് താമസിക്കാൻ സാധിക്കും. അതേസമയം നവംബർ ഒന്നിന് മുമ്പ് സന്ദർശക വിസയിൽ രാജ്യത്ത് എത്തിയവർക്കും 500 റിയാൽ നൽകി ഇത്തരത്തിൽ ഫാൻ വിസയിലേക്ക് മാറാം.

Leave a Reply