യുഎഇയിൽ മൂടൽ മഞ്ഞ് കനക്കുന്നു; ജാഗ്രത നിർദ്ദേശം നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

0

ദുബായ്: യുഎഇയിൽ ‍ഇന്നു മുതൽ കനത്ത മൂടൽ മഞ്ഞുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. താപനില പരമാവധി 30 ഡിഗ്രിയായും അന്തരീക്ഷ ഈർപ്പം 90% ആയും ഉയരും. വ്യാഴാഴ്ച വരെ മൂടൽ മഞ്ഞ് തുടർന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്.

പരസ്പരം കാണാനാവാത്തവിധം ദൂരക്കാഴ്ച കുറഞ്ഞാൽ വാഹനം റോഡിൽനിന്നും സുരക്ഷിത അകലത്തിലേക്കു മാറ്റി നിർത്തിയിട്ട ശേഷം ഹസാർഡ് ലൈറ്റ് ഇടണമെന്നും പൊലീസ് നിർദേശിച്ചു. മ​ഞ്ഞുള്ള സമയത്ത് അബുദാബിയിലെ റോ‍ഡുകളിലെ വേഗപരിധി മണിക്കൂറിൽ 80 കി.മീ ആയി കുറയും. ഖത്തറിലേക്കു വേൾഡ് കപ്പ് കാണാൻ വിവിധ എമിറേറ്റിൽ നിന്നു റോഡ് മാർഗം പോകുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം.

പിഴയും ബ്ലാക്ക് പോയിന്റും :

മഞ്ഞുള്ള സമയത്ത് ലോ ബീം ലൈറ്റിടാതെ (ഫോഗ് ലൈറ്റ്) വാഹനമോടിക്കുന്നവർക്കു 500 ദിർഹം പിഴയും നാലു ബ്ലാക്ക് പോയിന്റുമാണു ശിക്ഷ. നിയമം പാലിക്കാത്ത ട്രക്ക്, തൊഴിലാളി ബസ് ഡ്രൈവർമാർക്കു 1000 ദിർഹം പിഴയും നാലു ബ്ലാക്ക് പോയിന്റും ശിക്ഷയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here