ഇരകളെ സർക്കാർ ഏറ്റെടുക്കണം; വിഴിഞ്ഞത്ത് മുഖ്യമന്ത്രി ഇടപെട്ടില്ലെങ്കിൽ സമരം ആളിപ്പടരും’; മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ്

0

തിരുവനന്തപുരം: പാവങ്ങളോട് സംസാരിക്കാത്ത മുഖ്യമന്ത്രി എന്തിനാണ് കേരളത്തിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മത്സ്യത്തൊഴിലാളികളുടെ പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെട്ടില്ലെങ്കിൽ സമരം ആളിപ്പടരുമെന്നും സതീശൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഇരകളെ സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . സമരപ്പന്തല്‍ പൊളിച്ചുനീക്കാന്‍ സമരക്കാർക്കും പോലീസിനും ഹൈക്കോടതി അന്ത്യശാനം നൽകി. സമരപ്പന്തൽ നീക്കുന്നതിൽ വീണ്ടുമൊരു ഉത്തരവിന് നിർബന്ധിക്കുന്നത് നല്ലതിനാകില്ലെന്നും കോടതി വ്യക്തമാക്കി.

ഏറ്റവും പരിതാപകരമായ അവസ്ഥയിൽ ജീവിക്കുന്ന മത്സ്യത്തൊഴിലാളികളോട് മുഖ്യമന്ത്രിക്ക് ഇത്ര ഈഗോ എന്താണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ ചോദ്യം. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടില്ലെങ്കിൽ സമരം ആളിപ്പടരുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി. അതിനിടെ വിഴിഞ്ഞം സമരത്തിനെതിരെ അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹരജിയിൽ കർശന നിർദേശമാണ് ജസ്റ്റിസ് അനു ശിവരാമൻ ഇന്ന് നൽകിയത്.

നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുത്തി വീണ്ടുമൊരു ഉത്തരവിറക്കാൻ നിർബന്ധിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി. സമരക്കാർ നിയമം കയ്യിലെടുക്കരുതെന്നും കോടതി പറഞ്ഞു. സമരപ്പന്തൽ നീക്കം ചെയ്യണമെന്ന് ആവർത്തിച്ച് കോടതി തങ്കളാഴ്ച ഹരജി വീണ്ടും പരിഗണിക്കാം എന്ന് അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here