പാകിസ്ഥാനിൽ ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി; കേസെടുക്കാതെ പൊലീസ്

0

സിന്ധ്: പാകിസ്ഥാനിൽ രണ്ട് ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി. സിന്ധ് പ്രവിശ്യയിലാണ് മൂന്നുപേർ 17ഉം 18ഉം വയസുള്ള പെൺകുട്ടികളെ ത‌ട്ടിക്കൊണ്ടുപോയത്. പെൺകുട്ടികളുടെ അമ്മയാണ് പരാതിയുമായി രം​ഗത്തെത്തിയത്. പൊലീസിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് ഇവർ പറയുന്നു.

കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് വിസമ്മതിക്കുകയായിരുന്നുവെന്ന് അമ്മ പറയുന്നു. ഇതിന് പിന്നാലെ ബുധനാഴ്ച പ്രതിഷേധവുമായി രംഗത്തെത്തി. സുക്കൂറിനടുത്തുള്ള സലാഹ് പ്രദേശത്താണ് ഈ സംഭവം നടന്നതെന്ന് ഈ കുട്ടികളുടെ അമ്മ പറയുന്നു. വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്.

മൂന്ന് പേർ ചേർന്ന് തന്റെ പെൺമക്കളെ ബലമായി പിടിച്ചുകൊണ്ടുപോയതായി അമ്മ പറഞ്ഞു. തട്ടിക്കൊണ്ടുപോയ പെൺകുട്ടികളുടെ പ്രായം 17ഉം 18ഉം വയസ്സാണ്. തട്ടിക്കൊണ്ടുപോയവരെ തടയാൻ ശ്രമിച്ചപ്പോൾ അവർ എന്നെ തള്ളിമാറ്റിയെന്നും യുവതി പറയുന്നു. സംഭവത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചതായും അമ്മ പറയുന്നു.

‘എന്റെ പെൺമക്കളെ തട്ടിക്കൊണ്ടുപോയവരുടെ പേരുകളും ഞാൻ പോലീസിനോട് പറഞ്ഞെങ്കിലും പോലീസ് ഒന്നും ചെയ്തില്ല’ യുവതി പറഞ്ഞു. സിന്ധ് പ്രവിശ്യയിൽ ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനം നടത്തുന്ന സംഭവങ്ങൾ വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. സിന്ധ് പ്രവിശ്യയിലെ താർ, ഉമർകോട്ട്, മിർപൂർഖാസ്, ഘോട്ട്കി, ഖൈർപൂർ പ്രദേശങ്ങളിൽ ഹിന്ദുക്കൾ ധാരാളമായി താമസിക്കുന്നുണ്ട്.

ഇവിടെ നിന്നും തട്ടിക്കൊണ്ടുപോകൽ കേസുകൾ വർധിച്ചതോടെ പാക്കിസ്ഥാനിലെ സിന്ധ് സർക്കാർ വിഷയം അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. ഹൈദരാബാദിലെ സിന്ധിൽ 14 വയസ്സുള്ള ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിനെ തുടർന്നാണ് സമിതി രൂപീകരിച്ചത്. കഴിഞ്ഞ മാസം ഒരു ഹിന്ദു യുവതിയെയും പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോയി രണ്ടുപേരെ നിർബന്ധിച്ച് മതംമാറ്റി മുസ്ലീം യുവാവിനെ വിവാഹം കഴിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here