ആലപ്പുഴയ്‌ക്ക് ഇരട്ടക്കിരീടം

0

ആലപ്പുഴ: പ്രഥമ കിഡ്‌സ് ബാസ്‌കറ്റ്‌ബോള്‍, സംസ്‌ഥാന സബ്‌ ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആലപ്പുഴയ്‌ക്ക് ഇരട്ടക്കിരീടം.
കിഡ്‌സ് പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ഫൈനലില്‍ കോഴിക്കോടിനെയാണ്‌ അവര്‍ തോല്‍പ്പിച്ചത്‌. ആണ്‍കുട്ടികളില്‍ 56-47 നും പെണ്‍കുട്ടികളില്‍ 49-27 നുമാണു ജയം. തിരുവനന്തപുരത്തെ തോല്‍പ്പിച്ച പാലക്കാട്‌ ആണ്‍കുട്ടികളില്‍ വെങ്കലം നേടി. പെണ്‍കുട്ടികളില്‍ തിരുവനന്തപുരത്തെ തോല്‍പ്പിച്ച കോട്ടയം വെങ്കലം നേടി.

LEAVE A REPLY

Please enter your comment!
Please enter your name here