നടി കാജൽ അഗർവാളിന്റ ടോപ്  ലെസ് ചിത്രവുമായി ബന്ധപ്പെട്ട് നടിയോട് മാപ്പ് ചോദിച്ച് ഫോർ ഹിം മാസിക

0

നടി കാജൽ അഗർവാളിന്റ ടോപ്  ലെസ് ചിത്രവുമായി ബന്ധപ്പെട്ട് നടിയോട് മാപ്പ് ചോദിച്ച് ഫോർ ഹിം മാസിക. 2011 ൽ പ്രസിദ്ധീകരിച്ച മുഖ ചിത്രത്തിനാണ് മാഗസിൻ അധികൃതരായ ടി.ജി. എസ് മീഡിയ ക്ഷമ ചോദിച്ചിരിക്കുന്നത്. ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ അധികൃതർ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
ഏറെ വിവാദമായ കാജൽ അഗർവാളിന്റെ ചിത്രം മോർഫ് ചെയ്യപ്പെട്ടതാകാൻ സാധ്യതയുണ്ട്. ഈ സംഭവത്തിൽ നടിയോട് ക്ഷമ ചോദിക്കുന്നു. 2011 ആണ് കാജലിന്റെ വിവാദ ഫോട്ടോ മുഖചിത്രമായി പ്രസിദ്ധീകരിച്ചത്. മാസിക പുറത്ത് വന്നതിന് പിന്നാലെ ഫോട്ടോഷൂട്ടിനെതിരെ നടി രംഗത്ത് എത്തിയിരുന്നു. ഫോട്ടോഷൂട്ട് വ്യാജമാണെന്നും താൻ അത്തരമൊരു ഷൂട്ടിന് സഹകരിച്ചിട്ടില്ലെന്നും നടി പറഞ്ഞു. എന്നാൽ ഇത് അംഗീകരിക്കാൻ മാഗസിൻ അധികൃതർ തയാറായില്ല. നടിയുടെ ചിത്രം മോർഫ് ചെയ്തിട്ടില്ലെന്നും പരസ്യവുമായി താരം സഹകരിച്ചതിന് രേഖകളുണ്ടെന്നും അധികൃതർ പറഞ്ഞിരുന്നു.

2015 ൽ ഫോർ ഹിം ഇന്ത്യയുടെ ഉടമസ്ഥാവകാശം മാക്സ്പോഷൻ മീഡിയയിൽ നിന്ന് ടിസിജി മീഡിയ ഏറ്റെടുത്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ചിത്രങ്ങൾ മോർഫ് ചെയ്ത് ഉപയോഗിച്ചതാവാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതായി ടിസിജി മീഡിയ പറയുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് സഹകരിക്കാൻ തയാറാണെന്ന് പുതിയ മനേജ്മന്റെ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവണതകൾ ഒരിക്കലും പിന്തുണക്കില്ലെന്ന് മാഗസിൻ അധികൃതർ വൃക്തമാക്കി

Leave a Reply