യുഎസ് ഓപ്പണ്‍ ടെന്നീസിലെ ഏറ്റവും ഉയർന്ന പിഴശിക്ഷ ഓസ്ട്രേലിയൻ പുരുഷ സിംഗിൾസ് താരം നിക് കിർഗ്യോസിന്

0

യുഎസ് ഓപ്പണ്‍ ടെന്നീസിലെ ഏറ്റവും ഉയർന്ന പിഴശിക്ഷ ഓസ്ട്രേലിയൻ പുരുഷ സിംഗിൾസ് താരം നിക് കിർഗ്യോസിന്. കാണികളുമായി അസ്വാരസ്യത്തിലാകുകയും അവരെ അപമാനിക്കുന്ന തരത്തിൽ കോർട്ടിൽ തുപ്പുകയും ചെയ്തതിനാണ് പിഴശിക്ഷ. 8.76 ലക്ഷം രൂപയാണ് താരം പിഴയായി ഒടുക്കേണ്ടത്.

പു​രു​ഷ ഡ​ബി​ൾ​സി​ൽ കി​ർ​ഗ്യോ​സ് – ത​നാ​സി കൊ​ക്ക​നാ​കി​സ് സ​ഖ്യം ആ​ദ്യ റൗ​ണ്ട് ജ​യം നേ​ടി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പി​ഴ​ശി​ക്ഷ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ത്. പു​രു​ഷ ഡ​ബി​ൾ​സി​ൽ ആ​ദ്യ റൗ​ണ്ടി​ൽ ഫ്രാ​ൻ​സി​ന്‍റെ ഗാ​സ്റ്റ​ണ്‍ – ഇ​റ്റ​ലി​യു​ടെ മ്യൂ​സെ​റ്റി സ​ഖ്യ​ത്തെ 4-6, 6-3, 6-4നാ​യി​രു​ന്നു ഓ​സീ​സ് കൂ​ട്ടു​കെ​ട്ട് ആ​ദ്യ റൗ​ണ്ടി​ൽ കീ​ഴ​ട​ക്കി​യ​ത്.

പു​രു​ഷ സിം​ഗി​ൾ​സ് ര​ണ്ടാം റൗ​ണ്ടി​ൽ ഫ്രാ​ൻ​സി​ന്‍റെ ബെ​ന്യാ​മി​ൻ ബോ​ൻ​സി​ക്കെ​തി​രേ ജ​യം നേ​ടി​യ മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു കി​ർ​ഗ്യോ​സ് കോ​ർ​ട്ടി​ൽ തു​പ്പി​യ​ത്. മ​ത്സ​ര​ത്തി​നി​ടെ ഗാ​ല​റി​യി​ൽ​നി​ന്ന് ക​ഞ്ചാ​വി​ന്‍റെ മ​ണം വ​രു​ന്നെ​ന്ന ആ​രോ​പ​ണ​വും സ്ഥി​രം വി​വാ​ദ​നാ​യ​ക​നാ​യ കി​ർ​ഗ്യോ​സ് ന​ട​ത്തി​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here